വൈകി ഉറങ്ങുന്നവരും, വൈകി ഭക്ഷണം കഴിക്കുന്നവരും ശ്രദ്ധിക്കുക!! നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്!! ഇത് അറിഞ്ഞിരിക്കുക!!

ഇന്ന് നമ്മളെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നമ്മുടെ തെറ്റായ ജീവിത ശൈലികൾ മൂലം വരുന്നതാണ്. അത്തരത്തിൽ നമ്മുടെ ഉറക്കവും ഭക്ഷണവുമെല്ലാം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്നത്തെ  ചെറുപ്പക്കാരിൽ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ശീലമാണ് വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം. മാത്രമല്ല രാത്രിസമയങ്ങളിൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും മറ്റും നമ്മുടെ നിത്യ ജീവിതത്തിൻറെ ഭാഗമായിത്തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ ഇത്തരത്തിലുള്ള ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരത്തിലുള്ള ശീലങ്ങൾ ഉള്ള ആളുകൾക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി വൈകി കിടക്കുന്ന  ആളുകൾക്ക് വരുന്ന ആരോഗ്യപ്രശ്നങ്ങൾ നോക്കാം. രാത്രി വൈകി കിടന്ന് രാവിലെ നേരത്തെ ഉണരുന്ന ആളുകളിൽ ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാൽ ഇങ്ങനെ നേരത്തെ ഉണരുന്നവരേക്കാൾ വൈകി ഉണരുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള പ്രമേഹം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്. മാത്രമല്ല രാത്രിസമയങ്ങളിൽ വൈകി ഭക്ഷണം കഴിക്കുന്ന ആളുകൾക്കും ഈ ഒരു പ്രമേഹം വരാൻ സാധ്യത ഉണ്ട്.

പകൽ സമയങ്ങളിൽ മുഴുവനും നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ ലെവൽ ഉയർന്നുനിൽക്കുന്നത് ആയിരിക്കും. നമ്മുടെ പ്രവർത്തികൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നതിന് വേണ്ടിയാണ് ശരീരം ഇത്തരത്തിൽ സജ്ജീകരണം നടത്തുന്നത്. എന്നാൽ രാത്രിയാകുമ്പോൾ ഗ്ലൂക്കോസിന്റെ അവസ്ഥ താഴെ ആവേണ്ടതാണ്.

പക്ഷേ വൈകി ഭക്ഷണം കഴിക്കുന്ന ആളുകളിൽ രാത്രിയും ഗ്ളൂക്കോസ് അളവ് ഉയർന്നുതന്നെ നിൽക്കും. ഈയൊരു അവസ്ഥയിൽ ഉറങ്ങുമ്പോൾ അത് ശരീരത്തിൻറെ മെറ്റബോളിസത്തെ കാര്യമായിത്തന്നെ ബാധിക്കുന്നു. കൂടാതെ ശരീരത്തിൻറെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള തെറ്റായ ആഹാരരീതി അമിതവണ്ണവും മറ്റു ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നതിന് വഴിവയ്ക്കുന്നു.

ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ ഒരുവിധം ഒഴിച്ചു നിർത്താൻ സാധിക്കുന്നത് ആയിരിക്കും. 6 മുതൽ 8 മണിക്കൂർ വരെ ശരിയായ രീതിയിൽ ഉറങ്ങാൻ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തിൻറെ കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കുവാൻ ശ്രദ്ധിക്കുക.  പകൽ എത്ര ഉറങ്ങിയാലും രാത്രി ഉറങ്ങുന്നതിന് തുല്യമാകില്ല  എന്നാണ് ഗവേഷണത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു വിവരമാണിത്. മറ്റുള്ളവരിലേക്ക് കൂടി എത്തുന്നതിനായി ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.