ഇനിയും വാട്സ്ആപ്പ് ധൈര്യമായി ഉപയോഗിക്കാൻ സാധിക്കുമോ.. വാട്സ്ആപ്പ് കളയണോ?..

സോഷ്യൽ മീഡിയകളിൽ വാട്സാപ്പിനേ വിമർശിച്ചുകൊണ്ട് സ്റ്റാറ്റസുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങൾ. ഇതിനു മുഖ്യകാരണം എന്നുപറയുന്നത് വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നു പുതിയ നയം തന്നെയാണ. വാട്സ്ആപ്പ് കൊണ്ടുവന്നിരുന്ന പുതിയ നിയമം എല്ലാ വ്യക്തികളും അംഗീകരിക്കാൻ ബാധിതരായപ്പോഴാണ് വാട്സാപ്പിൽ നിന്ന് പല വ്യക്തികളും ഒഴിയുകയും പിന്നീട് സിഗ്നൽ ടെലഗ്രാം എന്നിങ്ങനെയുള്ള നിരവധി അപ്ലിക്കേഷനുകളിലേക്ക് മാറുകയും ചെയ്തത്.

പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും മെസ്സേജിങ് അപ്ലിക്കേഷനുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു വാട്സ്ആപ്പ് നിലവിൽ മൂന്നാംസ്ഥാനത്തേക്ക് ആയി ചുരുങ്ങുകയും ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ സ്വകാര്യതയിൽ കൈയ്യിടാൻ വാട്സ്ആപ്പ് ശ്രമിച്ചപ്പോഴാണ് വാട്ട്സ്ആപ്പിന് ഇത്തരമൊരു അനുഭവം ഉണ്ടായത്.

വെറും രണ്ട് ദിവസം കൊണ്ട് തന്നെ വളരെ വലിയ നഷ്ടമാണ് വാട്സാപ്പിന് ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വാട്സാപ്പ്‌ ഇപ്പോൾ ഒരു അറിയിപ്പ് നൽകിയിരിക്കുകയാണ്. മറ്റൊന്നുമല്ല വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് മാത്രമേ പുതിയ നയം ബാധിക്കുകയുള്ളൂ എന്ന അറിയിപ്പാണ് നിലവിൽ നൽകിയിരിക്കുന്നത്.

ഈ ഒരു അറിയിപ്പ് ലഭിച്ചത് കൊണ്ട് തന്നെ വാട്സാപ്പ്‌ ആപ്ലിക്കേഷനിൽ വരുത്തിയ പുതിയ നയം സാധാരണക്കാരെ ബാധിക്കുകയില്ലെന്നും അതുകൊണ്ടുതന്നെ ധൈര്യമായി വാട്സ്ആപ്പ് ഉപയോഗിക്കാമെന്നും മനസ്സിലാക്കാവുന്നതാണ്. എന്നാൽ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് നേരെ മറിച്ചാണ് കാര്യങ്ങൾ. അവരുടെ സ്വകാര്യതയെ വാട്സ്ആപ്പ് വിനിയോഗപ്പെടുത്തി കൊണ്ട് പണം സമ്പാദിക്കുന്നതാണ്.