അപരിചിതരിൽ നിന്ന് വാട്സപ്പ് വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക

നമ്മുടെ അനുദിന ജീവിതത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സപ്പും, ഫെയ്സ് ബുക്കുമാണ്. ഇതിലൂടെ നമുക്ക് മെസേജ് അയക്കാനും, വോയിസ് കോൾ ചെയ്യാനും, വീഡിയോ കോൾനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വാട്സപ്പ് വീഡിയോ കോളിലൂടെ അടുത്തിടെയായി കെണി ഒരുക്കി തട്ടിപ്പു നടത്തുന്നു എന്നൊരു വാർത്ത കേരള പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിങ്ങൾക്ക് പരിചയമില്ലാത്ത ആരെങ്കിലും നിങ്ങളെ വാട്സപ്പ് വീഡിയോകോൾ ചെയ്യുകയാണെങ്കിൽ അത് അറ്റൻഡ് ചെയ്യാൻ പാടില്ല. കാരണം ഇങ്ങനെ വരുന്ന വീഡിയോ കോൾ നിങ്ങൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും വിൻ്റോ സ്ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്ത ശേഷം നിങ്ങളോട് പണം വശ്യപ്പെടുകയും ചെയ്യും.

നിങ്ങളുടെ ഈ വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീക്ഷണി പെടുത്തിയാണ് പണം ആവശ്യപ്പെടുക. കൂടാതെ സോഷ്യൽ മീഡിയയിലും യു ട്യൂബിലും ഇടുമെന്നും പറഞ്ഞ് ഭയപ്പെടുത്തി നിങ്ങളുടെ പണം കൈക്കലാക്കാൻ ശ്രമിക്കും. പലരും അവരുടെ മാനഹാനി ഭയന്ന് ഈ ഭീക്ഷണി ക്ക് വഴങ്ങി പണം നൽകും. എന്നാൽ ഒരിക്കൽ നൽകിയാൽ വീണ്ടും ഇവർ പണം ആവശ്യപ്പെട്ട് ഭീക്ഷണിപ്പെടുത്തുന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി നിങ്ങളുടെ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയതിനു ശേഷമാണ് ഇങ്ങനെയൊരു ഭീക്ഷണിക്ക് ഒരുങ്ങുന്നത്. അതുകൊണ്ട് നിങ്ങൾ ബ്ലോക്ക് ചെയ്തിട്ടോ, നിങ്ങളുടെ അക്കൗണ്ട് ഡി ആക്റ്റിവേറ്റ് ചെയ്തിട്ടോ കാര്യമില്ല. അതു കൊണ്ട് നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൈവസി സൂക്ഷിച്ചു വയ്ക്കുക. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവമായി പ്രവർത്തിക്കുന്നതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് പരിചയമില്ലാത്ത വീഡിയോ കോളുകൾ വന്നാൽ എടുക്കാതിരിക്കുക.

https://www.youtube.com/watch?v=80NI8c0ViKo