വീണ്ടും വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പുകൾ. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ഇപ്പോൾ അവസരം. അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ..

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആളുകള്ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി ലാപ്ടോപ്പുകൾ വാങ്ങുന്നതിന് സഹായകമാകുന്ന പദ്ധതിയാണ് വിദ്യാശ്രീ പദ്ധതി. കുടുംബശ്രീ അംഗമായിട്ടുള്ള ആളുകൾക്കാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ഉള്ളത്.

കുടുംബശ്രീയും കെഎസ്എഫ്ഇയും ഒരുമിച്ചു നടത്തുന്ന പദ്ധതിയാണിത്. കുടുംബശ്രീയിലെ അംഗങ്ങളാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ മക്കൾക്ക് വേണ്ടി കുടുംബശ്രീയിൽ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാം.

മൂന്നു മാസം കൃത്യമായ അടവ് അടയ്ക്കുന്ന ആളുകൾക്ക് ആയിരിക്കും ലാപ്ടോപ്പ് വാങ്ങുവാൻ സാധിക്കുന്നത്. പ്രധാനമായും നാല് കമ്പനികളുടെ ലാപ്ടോപ് ആണ് നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കുന്നത്. വെത്യസ്തമായ തുകയാണ് 4 ലാപ്ടോപ്പുകളും ഈടാക്കുന്നത്. 

ഇഷ്ടമുള്ള ലാപ്ടോപ്പുകൾ നിങ്ങൾക്ക് വാങ്ങി എടുക്കാൻ വേണ്ടി സാധിക്കുന്നതാണ്.  ലാപ്ടോപ്പുകളുടെ വില വായ്പയിൽ നിന്നും അധികം ആണ് എങ്കിൽ ബാക്കിയുള്ള തുക നിങ്ങൾ സ്വയം അടയ്ക്കേണ്ടതായി  വരുന്നതാണ്. ബാക്കി വരുന്ന തുക ഒറ്റത്തവണയായി തന്നെ അടയ്ക്കണം. സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കിൽ ലാപ്ടോപ് നൽകുകയും1500 രൂപ അടച്ചാല്‍ തന്നെ ലാപ്ടോപ് ലഭ്യമാക്കുകയും പരമാവധി ഡിസ്ക്കൗണ്ട് നല്‍കി 7,000 രൂപയ്ക്ക് ലോപ്ടോപ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി അനുവദിക്കുന്നതുമാണ് പദ്ധതി.

ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തോളം വരുന്ന ആളുകളാണ് ഈ ഒരു പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ ഒരു പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കുവാനുള്ള അവസരമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കുടുംബശ്രീയിലൂടെ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.

വായ്പ എടുത്ത് ലാപ്ടോപ്പ് വാങ്ങുന്നതിന്റെ പലിശ ഗുണഭോക്താക്കൾ അടയ്ക്കേണ്ടതായിട്ടില്ല. അടവ് തെറ്റിയാൽ 12 ശതമാനത്തോളം പലിശ ഈടാക്കുന്നതായിരിക്കും. ഇത്തരത്തിൽ വരുന്ന പലിശ ഉപഭോക്താക്കൾ തന്നെ അടയ്ക്കണം. 500 രൂപ വീതം 14 മാസത്തവണകളായി അടച്ച് ആകെ 7000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.