മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ആളുകൾക്ക് ഒരു സുവർണാവസരം. 6000 രൂപ പരിശീലന സഹായം.

നമ്മുടെ ചുറ്റും നിരവധി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒരുപാട് ആളുകളുണ്ട്.  അത്തരത്തിൽ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ആളുകൾക്കായി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.  ഇത്തരത്തിൽ വിവിധങ്ങൾ ആയിട്ടുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കുക എന്നതാണ്  ഈ ഒരു  പദ്ധതി.  ഏകദേശം 6000 രൂപയാണ് സാമ്പത്തിക സഹായമായി ഇത്തരത്തിലുള്ള ആളുകൾക്ക് ലഭിക്കുക.  പ്രതിവർഷം ആണ് ഈ സ്കോളർഷിപ്പ് ലഭ്യമാവുക. 

കഴിഞ്ഞ വർഷങ്ങളിൽ സ്കോളർഷിപ്പ് അപ്ലൈ ചെയ്ത ആളുകൾക്ക് ഇത്തരത്തിൽ സ്കോളർഷിപ്പ് വീണ്ടും ഈ വർഷം അപ്ലൈ ചെയ്യാൻ സാധിക്കില്ല.  ഒരാൾക്ക് ഒരു തവണ മാത്രമാണ് ഈ സ്കോളർഷിപ്പ് ലഭ്യമാവുക.  നിലവിൽ ബാങ്ക് കോച്ചിംഗ് നടത്തുന്നവർക്കും,  അതുപോലെതന്നെ യുപിഎസ്സി കോച്ചിങ്  നടത്തുന്നവർക്കും, പിഎസ്‌സി കോച്ചിംഗ് നടത്തുന്നവർക്കും മറ്റു മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ആണ് ഈയൊരു സ്കോളർഷിപ്പിൽ അപേക്ഷിക്കാൻ ആയി അർഹത ലഭിക്കുക. 

ഇത്തരത്തിൽ അപേക്ഷിക്കുന്ന ആൾക്ക് 6000 രൂപ വരെയാണ് സാമ്പത്തിക സഹായമായി ലഭിക്കുക.  മുന്നോക്ക സമുദായ കോർപ്പറേഷൻ വഴി വിദ്യാസമുന്നതി എന്ന് പറയുന്ന മത്സരപരീക്ഷ പരിശീലനം എന്ന രീതിയിലാണ് ഈ സാമ്പത്തിക സഹായം ലഭ്യമാവുക.  ഈയൊരു സ്കോളർഷിപ്പിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ആയിരിക്കും മുൻഗണ ലഭിക്കുക.  അതുകൊണ്ട് തന്നെ വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയായിരിക്കണം. 

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഇത്തരത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളാണ് കൂടുതലായി സ്കോളർഷിപ്പ് ലഭ്യമാകുക. സംവരണ വിഭാഗങ്ങൾക്ക് വേണ്ടി അല്ല ഈ ഒരു സ്കോളർഷിപ്പ് കൊടുക്കുന്നത്,  മറിച്ച് ജനറൽ കാറ്റഗറിയിൽ  പെടുന്ന ആളുകൾക്ക് വേണ്ടിയാണ്.  അതായത് മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. 

സംവരണ വിഭാഗങ്ങൾക്ക് വിവിധങ്ങളായിട്ടുള്ള നിരവധി സ്കോളർഷിപ്പുകൾ  വേറെ ലഭിക്കുന്നുണ്ട് എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.  ഈയൊരു സ്കോളർഷിപ്പിനായി അപേക്ഷ വെക്കുന്ന ആളുകൾ വിദ്യാ സമുന്നതിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷിക്കേണ്ടതാണ്.
ഇത്തരത്തിൽ ഓഫീഷ്യൽ വെബ്സൈറ്റിൽ കയറി ക്രിയേറ്റ് ചെയ്യുന്ന ഐഡി സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.  ഈ ഒരു ഐഡിയയും ബന്ധപ്പെട്ട രേഖകളും ഉപയോഗിച്ചാണ് അപേക്ഷ പൂർണ്ണം ആക്കേണ്ടത്.

ഭാവിയിൽ വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങൾക്ക്‌ അപേക്ഷിക്കാനായി ഈ ഒരു ഐ ഡി ഓർത്ത് വെക്കേണ്ടതുണ്ട്. ഈ ഒരു അപേക്ഷ വെക്കുമ്പോൾ  ജാതി തെളിയിക്കുന്ന രേഖകൾ  ഹാജരാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല വരുമാനം തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റും ഇതോടൊപ്പം ഹാജരാക്കുക. കൂടാതെ അപേക്ഷ പൂരിപ്പിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റുകൂടാതെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. 

ഇതോടൊപ്പംതന്നെ പരീക്ഷ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കണം.  അതിൻറെ ഫോർമാറ്റ് നമ്മുടെ വിദ്യാസമുന്നതിയുടെ ഒഫീഷ്യൽ പേജുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.  അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും തെറ്റുകൂടാതെ ഹാജരാക്കുക. കാരണം തെരഞ്ഞെടുക്കപ്പെടുന്ന ആളുകളുടെ മൊബൈലിലേക്ക് എസ്എംഎസ് വഴിയാണ് വിവരങ്ങൾ അറിയിക്കുക. വിവിധങ്ങൾ ആയിട്ടുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഇത് വളരെ വലിയ ഒരു സുവർണാവസരം തന്നെയാണ്. അർഹരായിട്ടുള്ള ആളുകൾ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകൾ അടക്കം അപേക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അപേക്ഷകൾ www.kswcfc.org എന്ന വെബ്സൈറ്റിലേക്കാണ് സമർപ്പിക്കേണ്ടത്.