വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പ്. 10,000 രൂപ വരെ ലഭിക്കുന്നു. ഇപ്പോൾ തന്നെ അപേക്ഷിക്കൂ

സംസ്ഥാനത്തു പഠിക്കുന്നവർക്കും അതിൻറെ കൂടെ തന്നെ മറ്റ് അംഗീകൃത എൻട്രൻസ് എക്സാം പാസ് ആയതിനു ശേഷം ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കും ഓരോ വർഷവും പുതിയ സ്കോളർഷിപ് വക്കാൻ സാധിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന ഏറ്റവും വലിയൊരു സ്കോളർഷിപ്പ് നവംബർ മാസം പതിനൊന്നാം തീയതി വരെ അപേക്ഷ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് പഠിക്കുന്ന സ്കൂളുകളിലും കോളേജുകളിലും ഉള്ള വിദ്യാർഥികൾക്ക് ജനറൽ കാറ്റഗറി  ആണെങ്കിൽ അപേക്ഷ വെക്കുവാൻ സാധിക്കുന്ന വിദ്യ സമുന്നതി സ്കോളർഷിപ്പ് ആണിത്. 

ഒരുപാട് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന ഒരു സ്കോളർഷിപ്പ് ആണ് വിദ്യ സമുന്നതി സ്കോളർഷിപ്പ്.  അതോടൊപ്പം തന്നെ വിദ്യാസമുന്നതി സ്കോളർഷിപ്പ് വിവിധ കാറ്റഗറികളിലായി നിശ്ചിത എണ്ണവും നിശ്ചിത തുകയും മാറ്റിവെച്ചിട്ടുണ്ട്.  സാമ്പത്തിക നിലവാരം കുറവുള്ള ആളുകൾക്ക് അവരുടെ മാർക്കിനെക്കാളും കുറച്ചുകൂടി മുൻഗണന നൽകുന്നുണ്ട് ഈ ഒരു സ്കോളർഷിപ്പിൽ. 

എന്നാൽ ലിസ്റ്റിലെ മാർക്ക് യോഗ്യതയായി പരിഗണിക്കുന്നുണ്ട്.  ഇങ്ങനെയുള്ളവർക്ക് മാത്രമാണ് രേഖകളെല്ലാം അപ്‌ലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.  അപേക്ഷ സമർപ്പിച്ചതിനു ശേഷം കുറഞ്ഞ വരുമാനം ഉള്ള ആളുകളെ തിരഞ്ഞെടുത്ത് ആയിരിക്കും മുൻഗണന നൽകുക.  അപേക്ഷ സമർപ്പിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന ഒരു വസ്തുത കൂടിയാണിത്.

ഇപ്പോൾ നവംബർ മാസം പതിനൊന്നാം തീയതി വരെ അപേക്ഷ സമർപ്പിക്കേണ്ട സമയം നീട്ടിയിട്ടുണ്ട് ഇതുകൊണ്ടു തന്നെ ഇനിയും അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും.  11, 12 ക്ലാസുകളിൽ 4000 രൂപ വീതം 10,500 പേർക്കാണ് ലഭിക്കുന്നത്.  ബിരുദ തരത്തിലും ബിരുദാനന്തര ബിരുദ തരത്തിലും സ്കോളർഷിപ്പുകൾ ഉണ്ട്.  ഇതിനെ പ്രൊഫഷണൽ ഇന്നും നോൺ പ്രൊഫഷണൽ എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. 

യുജി തലത്തിൽ 8000 വും 6000 വും ലഭിക്കുകയും പിജി തലത്തിൽ 16000 വും 10000 വും ആയി മാറുന്നുണ്ട്.  സി എ, സി എസ്,  സി എം എസ് എന്നീ കോഴ്സുകൾ പഠിക്കുന്നവർക്ക് 10,000 രൂപയാണ് സ്കോളർഷിപ്പ് ആയി ലഭിക്കുന്നത്.  ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും 6000 രൂപ വീതം ലഭിക്കുന്നുണ്ട്. ദേശീയ നിലവാരം ആയി പഠിക്കുന്നവർക്ക് അമ്പതിനായിരം രൂപ വരെയാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 

ഗവേഷണ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.  ഇതിനുവേണ്ടി പ്രധാനമായും ആവശ്യമായി വരുന്നത് വരുമാന സർട്ടിഫിക്കറ്റ് ആണ്.  വരുമാനം കുറവുള്ള വിദ്യാർഥികൾക്ക് ആയിരിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുക എന്നുവേണം മനസ്സിലാക്കാൻ.  ഓരോ വിദ്യാർഥിക്കും ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ ആവശ്യമാണ്.  ഡേറ്റ ബാങ്ക് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന ഐഡി സൂക്ഷിച്ച് എടുത്തു വയ്ക്കേണ്ടതാണ്.

ഈയൊരു ഐഡി ഉപയോഗിച്ച് ഓരോ വർഷവും പുറത്തിറങ്ങുന്ന റിസൾട്ടുകൾ നോക്കുവാനും അതിൽ അതാത് പേരുകൾ വന്നിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കും.  ആധാർകാർഡും അപേക്ഷകന്റെ വരുമാന സർട്ടിഫിക്കറ്റും അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ടും ആണ് അപ്‌ലോഡ് ചെയ്യുവാൻ പ്രധാനമായും ആവശ്യമായി വരുന്നത്. 

ഇതിൻറെ കൂടെ തന്നെ ഏതു മേഖലയിലാണ് വിദ്യാർത്ഥി പഠിക്കുന്നത് അതുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റിറ്റിയൂഷണൽ ഫോം സമുന്നതിയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.  ഇതെല്ലാം ചേർത്ത് കൃത്യമായിത്തന്നെ അപ്‌ലോഡ് ചെയ്യുക. അപേക്ഷിക്കുവാനുള്ള ദിവസം ദീർഘിപ്പിച്ചത് കൊണ്ടു തന്നെ  ഈ വാർത്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.