നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉറക്കക്കുറവ് പൂർണ്ണമായും മാറികിട്ടുവാൻ ഈ പാനീയം കുടിച്ചാൽ മതി. പാർശ്വ ഫലങ്ങൾ ഒന്നും തന്നെ ഇല്ല..

നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടെങ്കിൽ അതിനുള്ള നല്ലൊരു പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് മാനസിക പ്രശ്നവും കമ്പ്യൂട്ടർ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കും കൂടാതെ അസുഖങ്ങൾ ഉള്ളവർക്കും ഏറെ ഉപകാരപ്രദമാകും ഈ അറിവ്. ഇത് ഏകദേശം ഒരു രണ്ടാഴ്ചയോളം തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ അതിനുള്ള ഫലം ലഭിക്കുകയുള്ളൂ.

ഇതിന് ആവശ്യമായത് വലിയ ഉള്ളിയുടെ തോലാണ്. ഈ ഒരു മെത്തേഡ് പരീക്ഷിച്ചു വിജയിച്ച ഒരു രീതിയാണ്. ആദ്യമായി ഒരു പാത്രത്തിൽ വലിയ ഉള്ളിയുടെ തോൽ എടുക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എടുക്കുന്ന വലിയ ഉള്ളിയുടെ തോൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കാരണം ഇതിൽ മാലിന്യങ്ങളും വിഷാംശങ്ങളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട് അതിനാൽ വെള്ളത്തിലിട്ടു വെച്ച് ഒരു 10 മിനിറ്റിന് ശേഷം കഴുകിയെടുക്കുക. കീടാണുക്കൾ പോയി കിട്ടാൻ ഒരല്പം ഉപ്പ് ചേർത്ത വെള്ളത്തിൽ മുക്കി വയ്ക്കാൻ ശ്രദ്ധിക്കുക.

കഴുകിയതിന് ശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഈ ഉള്ളിയുടെ തോൽ തിളപ്പിച്ചെടുക്കുക. ഇത് നന്നായി തിളപ്പിച്ച് കുറുകി വരാൻ അനുവദിക്കുക. കുറുകിവരുമ്പോൾ തോറും വെള്ളത്തിൻറെ നിറം മഞ്ഞ കളർ ആയി മാറുന്നതാണ്. അങ്ങനെ വെള്ളം നന്നായി കുറുകി വരുമ്പോൾ നല്ല ഓറഞ്ച് നിറത്തിലുള്ള നിറമായി ഈ വെള്ളം മാറും. ഈ പാനീയം ആണ് കുടിക്കേണ്ടത്. ഇതിൽ നമ്മുടെ നാവിന് രുചി കിട്ടുവാനായി അല്പം കൽക്കണ്ടം അല്ലെങ്കിൽ ശർക്കര ഉപയോഗിക്കാം.

ഇത് ദിവസവും കിടക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും കുടിച്ചിരിക്കണം. ഭക്ഷണം കഴിച്ചതിനുശേഷം ആണ് ഇത് കുടിക്കേണ്ടത്. ഇത് കുടിച്ചതിനുശേഷം തീർച്ചയായും ഒരു മണിക്കൂറിന് ശേഷം നിങ്ങൾക്ക് ഉറക്കം അനുഭവപ്പെടാൻ തുടങ്ങും. വളരെ അത്ഭുതത്തോടെ നിങ്ങൾക്കിത് മനസ്സിലാക്കാം. തീർച്ചയായും ഈ ഒരു മാർഗ്ഗം നിങ്ങൾക്ക് ട്രൈ ചെയ്തു നോക്കാവുന്നതാണ്.

ഏകദേശം ഇത് ഒരു 10, 15 ദിവസമെങ്കിലും തുടർച്ചയായി ചെയ്യുക. എന്നാൽ ഇതിനുള്ള ഫലം പൂർണ്ണമായും നിങ്ങൾക്കു ലഭിക്കും. ഇത് ആളുകളുടെ പ്രായമനുസരിച്ച് ഇതിൻറെ റിസൾട്ട് കിട്ടാൻ വൈകിയോ
നേരത്തെ ലഭിക്കുകയോ ചെയ്യാം.

സാധാരണ ഒരാൾ ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാകുകയുള്ളൂ.തലച്ചോറിന് വാർദ്ധക്യസഹജമായ അസുഖങ്ങളിൽ എന്ന് രക്ഷനേടാൻ ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നാണ് ഗവേഷകർ പറയുന്നത്. അധികനേരം ഉറങ്ങുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല.

ഒമ്പത് മണിക്കൂറോളം ഉറങ്ങുന്ന ആളുകളുടെ ശരീരഭാരവും, ഹൃദയരോഗ സാധ്യതയും പ്രമേഹത്തിനുള്ള സാദ്ധ്യതകളും കൂടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനാൽ ദിവസവും സ്ഥിരമായി ഒരു നിശ്ചിത സമയം മാത്രം ഉറങ്ങുവാൻ അല്ലെങ്കിൽ ഉറങ്ങി എണീക്കുവാൻ ശ്രമിക്കുക. ഏഴ് മുതൽ എട്ട് മണിക്കൂർ വരെയാണ് ശരാശരി ഒരു മനുഷ്യൻറെ നല്ല ഉറക്കത്തിനുള്ള സമയം.