വിദ്യാർത്ഥികൾക്ക് ഉപകമാകുന്ന അറിയിപ്പുകൾ. കോഴ്സുകളുടെ പുതിയ വിവരങ്ങൾ അറിയാം

മെഡിക്കൽ ഫീൽഡിലെക്കുള്ള ചില അപ്ഡേറ്റുകളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. എ. എം. സി. എസ്. എഫ്. എൻ. സി. കെ യുടെ ( അസോസിയേഷൻ ഓഫ് ദി മാനേജ്മെന്റ് ഓഫ് ക്രിസ്റ്റ്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളേജസ് ) സെക്കൻഡ് അലോട്ട്മെന്റ് ഒക്ടോബർ 30 വെള്ളിയാഴ്ച്ചയാണ് വരാൻ പോകുന്നത്.പി. എൻ. സി. എം. എ. കെ യുടെ ( പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള ) 4 അലോട്ട്മെന്റ് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

ഇനിയും ബാക്കി വരുന്ന സീറ്റുകളിലേക്ക് 2 അലോട്ട്മെന്റുകളാണ് നടത്താൻ ആയിട്ടുള്ളത്. വരാൻ പോകുന്ന അലോട്ട്മെന്റിൽ പരിഗണിക്കുന്നത് നിലവിൽ അലോട്ട്മെന്റ് ലഭിക്കാത്തവരെ ആയിരിക്കും. കഴിഞ്ഞ അലോട്ട്മെന്റുകളിൽ റിജക്ട് ആയവരെ ഇനി പരിഗണിക്കില്ല എന്ന് ഇവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. വരാൻ പോകുന്ന രണ്ട് അലോട്ട്മെന്റുകൾ നവംബർ ഫസ്റ്റ് വീക്കിൽ തന്നെ ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.

മറ്റൊരുകാര്യം നാലാമത്തെ അലോട്ട്മെന്റ് ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ അലോട്ട്മെന്റ് ലഭിച്ചവർക്ക് കോളേജിലേക്ക് ജോയിൻ ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റ് 28 ഒക്ടോബർ 2020 ആണ് എന്നത് പ്രത്യേകം ഓർക്കുക. ഫീ റെമിറ്റ് ചെയ്യാനുള്ള തീയതി 27 ആണ്. പി. എൻ. സി. എം. എ. കെ യുടെ അലോട്ട്മെന്റിൽ ഇതു വരെ സീറ്റ് കിട്ടാത്തവർ ഒട്ടും ഭയപ്പെടേണ്ട ഇനി രണ്ട് അലോട്ട്മെന്റ്കൾ കൂടി ബാക്കിയുണ്ട്. അടുത്തതായി സി. പി. എ. എസ്, എസ്. ഐ. എം. ഇ. ടി എന്നിവയിലേക്കുള്ള അലോട്ട്മെന്റുകളാണ്. സി. പി. എ എസ് ഇൽ നിലവിൽ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു അപ്ഡേറ്റും ഇതുവരെ ലഭിച്ചിട്ടില്ല.

മറിച്ച് എസ്. ഐ. എം. ഇ. ടി യുടെ റാങ്ക് ലിസ്റ്റ് വരെ പബ്ലിഷ് ചെയ്തിട്ടില്ല. എൽ. ബി. എസ് ന്റെ അതേ സമയത്ത് തന്നെ ആയിരിക്കും ഇവയുടെ അലോട്ട്മെന്റും ഉണ്ടാവുക എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. അടുത്തതായി എൽ. ബി. എസി ന്റെ ലേറ്റസ്റ്റ് ആയിട്ടുള്ള രണ്ട് അപ്ഡേറ്റുകൾ ആണ് പറയാൻ പോകുന്നത്. എൽ. ബി. എസ് ന്റെ അപ്ഡേറ്റ് പ്രകാരം പോസ്റ്റ് ബേസിക് ബി. എസ്‌. സി നഴ്സിങ്ങിന് ഉള്ള അഡ്മിഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.

അതായത് ഡിപ്ലോമ കോഴ്സ് ആയിട്ടുള്ള ജി. എൻ. എം കോഴ്സിന് ഡിഗ്രി ലെവൽ ബി. എസ്. സി നേഴ്സിങ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പോസ്റ്റ് ബേസിക് ബി. എസ്‌. സി നഴ്സിംഗ് എന്ന രണ്ടു വർഷത്തെ കോഴ്സ് ചെയ്യേണ്ടതായിട്ടുണ്ട്.  ഈ രണ്ട് വർഷത്തെ കോഴ്സിനുള്ള അഡ്മിഷൻ ആണ് എൽ. ബി. എസ് ന്റെ ഭാഗത്തുനിന്നും ഇപ്പോൾ അപ്ഡേറ്റ് വന്നിരിക്കുന്നത്.

നിലവിൽ എൻ. സി. സി ക്വാട്ടയിലൂടെ അഡ്മിഷൻ എടുത്തവർക്ക് എൻ. സി. സി ക്വാട്ടയുടെ പ്രൊഫഷണൽ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇത് എൽ. ബി. എസ് ന്റെ സൈറ്റിൽ നിന്നും ലഭ്യമല്ല മറിച്ച് എൻ. സി. സി യുടെ ബെറ്റാലിയൻ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. പക്ഷേ എൽ. ബി. എസ് ഇൽ നിന്നും ഒരു അറിയിപ്പ് ലഭിക്കാതെ ഉറപ്പാക്കാൻ സാധിക്കില്ല. ഈ വിവരങ്ങൾ ഉപയോഗപ്രദമായി എങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുക.