കിസാൻ സമ്മാൻ നിധി അംഗങ്ങളും ഇനി അംഗങ്ങളാകാൻ ഉദ്ദേശിക്കുന്ന ആളുകളും ഈ വിവരങ്ങൾ അറിയാതെ ഇരിക്കരുത്.


നമുക്കെല്ലാവർക്കും അറിയാം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഏകദേശം 6000 രൂപ വീതം ഉപഭോക്താക്കൾക്ക് പ്രതിവർഷം  സഹായമായി ലഭിക്കുന്നുണ്ട് എന്ന കാര്യം. ഇത് സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പുതിയ അറിവുകൾ കൂടുതൽ വിശദമായി നമുക്ക് പരിശോധിക്കാം. പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധി  പ്രകാരം പ്രതിവർഷം 6000 രൂപ ഓരോരുത്തരുടെയും  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്.

ഈ പദ്ധതി പ്രകാരമുള്ള തുക പല ആളുകൾക്കും മുടക്കമില്ലാതെ ലഭ്യമാകുന്നുണ്ട്. എന്നാൽ പല ആളുകൾക്കും അവസാന ഗഡു ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ ഉപഭോക്താവും  അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

അതിൽ ഒന്നാണ് അനർഹമായ രീതിയിൽ തുക കൈപ്പറ്റുന്ന ആളുകൾക്ക് ഇനി ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നുള്ള കാര്യം. ഇങ്ങനെ അർഹതയില്ലാതെ സഹായം കൈപ്പറ്റുന്ന വളരെയധികം ആളുകൾ ഉണ്ട്. 

മാത്രമല്ല അപേക്ഷകന്റെ  അപേക്ഷാ ഫോമിലുള്ള വിവരങ്ങളും സമർപ്പിച്ച  രേഖകളിൽ ഉള്ള വിവരങ്ങളും   ഒരുപോലെ അല്ല എന്നുണ്ടെങ്കിൽ  തുക താൽക്കാലികമായെങ്കിലും കിട്ടാത്ത അവസ്ഥ വന്നേക്കാം. അത് കൊണ്ട് തന്നെ എത്രയും വേഗം ഇത്തരത്തിലുള്ള തെറ്റുകൾ തിരുത്തുന്നതിനായി ശ്രദ്ധിക്കുക.

ഇങ്ങനെയുള്ള  തെറ്റുകൾ ഉണ്ടെങ്കിൽ ഓരോരുത്തരും അവരവരുടെ തൊട്ടടുത്തുള്ള ജനസേവനകേന്ദ്രം വഴി ഇത് തിരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ അപേക്ഷകന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് സ്വയം  ചോദിച്ചു മനസ്സിലാക്കുവാൻ ആയി ഒരു ടോൾഫ്രീ നമ്പർ ലഭ്യമാണ്. 1800 115 52 66 എന്നുള്ളതാണ് ഈ ടോൾ ഫ്രീ നമ്പർ. മാത്രമല്ല ഹെൽപ്പ് ലൈൻ നമ്പർ ആയിട്ട് 155 261 എന്ന നമ്പറിലും  വിളിക്കാൻ സാധിക്കുന്നതാണ്.

മാത്രമല്ല അർഹരായ കർഷകർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസരവും ഇപ്പോൾ ഉണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ സഹിതം അർഹരായവർ പദ്ധതിയിൽ അംഗങ്ങൾ ആവുക. മാത്രമല്ല മറ്റുള്ളവരിലേക്ക് കൂടി ഈ വിവരം എത്തിക്കുക.