വിദ്യാ ശ്രീ എന്ന പദ്ധതി പറ്റിച്ചതാണോ? വിദ്യാർത്ഥികൾക്ക് ലഭിക്കാൻ ഇരുന്ന 15,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പുകൾ എവിടെ? കാരണങ്ങൾ ഇവ!

വിദ്യാ ശ്രീ പദ്ധതി പ്രകാരം 15,000 രൂപയുടെ ലാപ്ടോപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതായിരുന്നു. ഓരോ വിദ്യാർത്ഥികളും വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ ലാപ്ടോപ്പ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അറിയിപ്പോ കാര്യങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല.

കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി പ്രവർത്തിച്ച് കൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് വിദ്യാ ശ്രീ എന്ന പദ്ധതി. ഈ പദ്ധതി നടപ്പിലാക്കിയ സമയത്ത് പറഞ്ഞിരുന്നത് മൂന്നു മാസത്തിനുള്ളിൽ തന്നെ ലാപ്ടോപ്പ് വിതരണം ചെയ്യും എന്നാണ്. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.

ലഭിച്ചിരിക്കുന്ന സന്ദേശം പ്രകാരം വിതരണം ഇനിയും നാലുമാസം വൈകിയേക്കും. ഈ പദ്ധതി പ്രഖ്യാപിച്ച സമയത്ത് ഒന്നാംഘട്ട 2 ലക്ഷം ലാപ്ടോപ്പുകൾ ആണ് വാങ്ങുന്നത്. ശേഷം രണ്ടാംഘട്ട ലാപ്ടോപ്പുകൾ വാങ്ങുന്നത് തുടങ്ങുമെന്നാണ് ഗവൺമെന്റ് അറിയിച്ചിരുന്നതെങ്കിലും. എന്നാൽ ആദ്യഘട്ടത്തിലെ രണ്ടുലക്ഷം ലാപ്ടോപ്പുകൾ പോലും ഇതുവരെ വാങ്ങിയിട്ടില്ല.

ഇന്ത്യ ചൈന തമ്മിലുള്ള ശത്രു ബന്ധത്തെ തുടർന്ന് പെട്ടെന്ന് രണ്ടുലക്ഷം ലാപ്ടോപ്പുകൾ വാങ്ങുന്നത് സാധ്യമല്ല എന്നാണ് വിശദീകരിക്കുന്നത്. നിലവിൽ ഒരു ലക്ഷം വിദ്യാർഥികളാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഒരു ലക്ഷം വിദ്യാർഥികളിൽ ആർക്കും തന്നെ ലാപ്ടോപ്പുകൾ ഇതുവരെ ലഭിച്ചിട്ടുമില്ല. വരും മാസങ്ങളിൽ ആദ്യഘട്ട ലാപ്ടോപ്പുകൾ ഈ ഒരു ലക്ഷം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്.

ഈ ഒരു പദ്ധതിക്ക് ഇനിയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഹൈ സ്കൂൾ വിദ്യാർഥികൾക്കും അതോടൊപ്പം ഹയർസെക്കൻഡറി വിദ്യാർഥികൾക്കും ആണ് നിലവിൽ അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ 15000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് ലഭിക്കുന്നതാണ്.