നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് പുനക്രമീകരിക്കാൻ പഞ്ചായത്ത് വഴി 5000 രൂപ മുതൽ 9000 രൂപ വരെ ധനസഹായം ലഭിക്കും

നിങ്ങളുടെ വീടുകളിൽ ഉള്ള ടോയ്‌ലറ്റുകളിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി 5000 രൂപ മുതൽ 9000 രൂപ വരെ പഞ്ചായത്ത് വഴി ധനസഹായം ലഭിക്കും.

90 ശതമാനം ആളുകൾക്കും ഈ ഒരു ധനസഹായത്തെക്കുറിച്ച് അറിവില്ല. മുഴുവൻ പഞ്ചായത്ത് ഉപഭോക്താക്കൾക്കും എ പി എൽ  ബി പി എൽ എന്നിങ്ങനെ കാർഡ് വ്യത്യാസമില്ലാതെ ഈയൊരു ധനസഹായം ലഭിക്കുന്നതാണ്. പഞ്ചായത്തിൽ വേണം നിങ്ങൾ ഇതിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.

നിങ്ങൾക്ക് ലഭിക്കുന്ന ഈ ഒരു തുക നിങ്ങളുടെ വ്യക്തിപരമായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളുടെ പ്ലംബിങ് വർക്കുകൾക്ക് വേണ്ടിയോ അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയോ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വർക്കുകൾക്ക് വേണ്ടിയും  ഉപയോഗിക്കാം.

ടോയ്‌ലറ്റിന്റെ കേടുപാടുകൾക്ക് അനുസരിച്ച് ആയിരിക്കും ഈ ഒരു തുക നിശ്ചയിക്കുക. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ ഈ ഒരു പദ്ധതിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുവാൻ സാധിക്കും.

ഒട്ടു മിക്ക ആളുകൾക്കും ഈ പദ്ധതിയെ കുറിച്ച് ഇപ്പോഴും അറിവില്ല. ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ആവശ്യമുള്ള ആളുകൾ പഞ്ചായത്തുകൾ സമീപിച്ച ശേഷം ധനസഹായം നേടിയെടുക്കുവാൻ വേണ്ടി ശ്രമിക്കുക.