ഈ ഭക്ഷണങ്ങൾക്ക് ഒപ്പം തൈര് കഴിക്കരുത് !! തൈര് ആർക്കൊക്കെ കഴിക്കാൻ പാടില്ല ? എല്ലാ വിവരങ്ങളും സഹിതം !!

തൈര് വളരെ പോഷകഗുണമുള്ള ഒന്നാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.  കാൽസ്യം,  വിറ്റാമിൻ-ബി12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ തൈര് ദഹനത്തിനും  ഏറെ നല്ലതാണ്. എന്നിരുന്നാലും, ചില ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കരുത്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.

തൈരിനോടൊപ്പം കഴിച്ചാൽ ദോഷകരമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം. ഇതിൽ ആദ്യത്തെ ആണ് മത്സ്യം. തൈര് മത്സ്യത്തോടൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.  ഇവ രണ്ടും പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ഇത്തരത്തിൽ പ്രോട്ടീൻ അടങ്ങിയ രണ്ട് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ല. 

സസ്യ പ്രോട്ടീനും മൃഗ പ്രോട്ടീനും ഒരുമിച്ച് കഴിക്കാം, എന്നാൽ രണ്ട് സസ്യ പ്രോട്ടീനുകളും രണ്ട് മൃഗ പ്രോട്ടീനുകളും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമായി ബാധിക്കും. അടുത്തതാണ് മാങ്ങ എന്നത്. ആയുർവേദ പ്രകാരം മാമ്പഴവും തൈരും സ്വഭാവത്തിൽ വ്യത്യസ്തമാണ്.  മാങ്ങയും, തൈരും ഒരേസമയം ശരീരത്തിൽ ചൂടും തണുപ്പും സൃഷ്ടിക്കും. 

ഇത് ചർമ്മപ്രശ്നങ്ങൾക്കും, ശരീരത്തിലെ വിഷാംശത്തിനും കാരണമായേക്കാം. അടുത്തത് പാലാണ്. പാലും തൈരും ഒരിക്കലും കലർത്താൻ പാടില്ല. പാലും തൈരും മൃഗ പ്രോട്ടീനുകളുടെ രണ്ട് ഉറവിടങ്ങളായത്കൊണ്ട് തന്നെ ഇവ ഒരുമിച്ച് ഉപയോഗിക്കരുത്.  പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറ്റിലെ വയറിളക്കം, അസിഡിറ്റി, എന്നിവയ്ക്ക് കാരണമാകും.

ഇത് മാത്രമല്ല എണ്ണമയമുള്ള ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ തൈരിനോടൊപ്പം കഴിച്ചാലും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. തൈര് കഴിക്കുമ്പോൾ പരമാവധി ഇത്തരം ഭക്ഷണങ്ങൾക്ക് ഒപ്പം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം.