നിങ്ങൾ തൈര്, മോര് എന്നിവ ഇങ്ങനെയാണോ കഴിക്കാറ്? എങ്കിൽ ശ്രദ്ധിക്കൂ… !! അപകടം ഒഴിവാക്കൂ.. !!

നമ്മൾ ഭക്ഷണത്തിൽ ഒരുപോലെ ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളാണ് തൈര്, മോര് എന്നിവ. പാലിന്റെ ഉൽപ്പന്നങ്ങളായ തൈരും മോരും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഭക്ഷണം രുചികരമാക്കാൻ സഹായിക്കുന്നു. തൈര് ഉൾപ്പെടുത്തികൊണ്ട് പലതരത്തിലുള്ള ഭക്ഷണ രീതികൾ നമ്മൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ വളരെ ആരോഗ്യം പ്രദാനം ചെയ്യേണ്ട ഭക്ഷണവസ്തു തെറ്റായ രീതിയിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ആണ് പ്രധാനം ചെയ്യുക. തൈരിന്റെ കാര്യത്തിലും നമ്മൾ തുടർന്ന് പോകുന്ന ചില രീതികൾ ചിലപ്പോൾ തെറ്റായ രീതികൾ ആവാം. നമ്മുടെ ചില നിരന്തര അസുഖങ്ങൾക്ക് പ്രധാനകാരണം ചിലപ്പോൾ ഇത്തരത്തിലുള്ള തെറ്റായ രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായിരിക്കും.

പൊതുവേ ശരീരത്തിന് തണുപ്പ് നിലനിർത്തും എന്നുള്ള ധാരണയിലാണ് പലരും തൈര് ഉപയോഗിക്കാറ്. എന്നാൽ യഥാർത്ഥത്തിൽ തൈര് ശരീരത്തിനുള്ളിലേക്ക് ചെല്ലുമ്പോൾ തണുപ്പിനു പകരം ചൂടാണ് ഇത് ഉൽപാദിപ്പിക്കുക. അതുകൊണ്ടുതന്നെ ചൂടുള്ള സമയങ്ങളിൽ ഒരിക്കലും തൈര് ഉപയോഗിക്കാൻ പാടില്ല. തൈര് നിരന്തരമായി ഉപയോഗിക്കുന്നത് ശരിയായുള്ള ഭക്ഷണരീതി അല്ല.

ഇതുമൂലം പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ, മലബന്ധം, ജലദോഷം തുമ്മൽ തുടങ്ങിയ രോഗങ്ങൾക്ക് എന്നിവയ്ക്ക് കാരണമാകും. എന്നാൽ നിശ്ചിത ഇടവേളകളിൽ തൈരിനു പകരം മോരു ഉപയോഗിക്കുകയാണെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം ആകും. തൈര് കടഞ്ഞെടുത്താണ് മോര് ഉണ്ടാക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ പാചകരീതിയിൽ സമയമില്ലാത്തതിനാൽ പലരും തൈരിൽ വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മോരാക്കുകയാണ് പതിവ്.

ഇങ്ങനെ ചെയ്യുന്നത് വളരെ തെറ്റായ രീതിയാണ്. കൂടാതെ പുളിപ്പ് കൂടുന്ന സമയത്ത് പാൽ ഒഴിച്ച്‌ പുളിപ്പ് കുറക്കുന്ന രീതിയും തെറ്റാണ്. യഥാർത്ഥ മോരിൽ നമ്മുടെ വയറിന് ആവശ്യമായ നല്ല ബാക്ടീരിയകൾ ഉണ്ടായിരിക്കും. എന്നാൽ തെറ്റായ രീതിയിൽ മോര് കഴിക്കുമ്പോൾ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. വീടുകളിൽ പാലു ഉറ ഒഴിച്ച് തൈര് ആക്കുമ്പോൾ മൺപാത്രങ്ങൾ ആണ് ഉപയോഗിക്കേണ്ടത്.

എങ്കിലേ ശരീരത്തിനാവശ്യമായ നല്ല ബാക്ടീരിയകൾക്ക് ഇതിൽ വളരാൻ സാധിക്കുകയുള്ളൂ. ഒരുപാട് ചൂടുള്ള സമയത്തും ഒരുപാട് തണുപ്പുള്ള സമയത്തും മഴക്കാലങ്ങളിലും തൈര്, മോര് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ത്വക്ക് സംബന്ധമായ രോഗങ്ങൾ ഉള്ളവർ തൈര് കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്.