2015 ൽ ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ പദ്ധതികളിളിലൊന്നായ ബേഠി ബച്ചാവോ ബേഠി പാഡാവോ കാമ്പെയ്‌നിന്റെ ഭാഗമായി പെൺകുട്ടികൾക്കു ശോഭനമായ ഭാവിയ്ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) പദ്ധതി. സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ ഒരു പെൺകുട്ടിക്ക് പത്തു വയസ്സ് തികയുന്നതിന് മുന്നേ ഭാഗമാകാൻ സാധിക്കുന്നതാണ്.
അതായത് പത്ത് വായസ് തികയുന്നതിനു മുന്നേ ഈ പദ്ധതിയിൽ ഭാഗമായ പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഓരോ സാമ്പത്തിക വർഷവും ഓരോ വ്യക്തികൾക്ക് കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്. 15 വർഷം വരെ കാലാവധിയിയും ലഭിക്കും. 100 രൂപയുടെ ഗുണിതങ്ങളിൽ ആയിരിക്കും നിക്ഷേപം നടക്കുക.
പെൺകുട്ടികൾക്ക് 10 വയസ്സ് തികയുന്നതിനുമുമ്പ് മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ടിൽ ചേരാവുന്നതാണ്. 15 വർഷം നിക്ഷേപം നടത്തിയാൽ മാത്രമാണ് അക്കൗണ്ട് സജീവമായി നിലനിർത്തുകയുള്ളൂ. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്ന് പറയുന്നത് പെൺകുട്ടികളുടെ കല്യാണ ചെലവും അതോടൊപ്പം വിദ്യാഭ്യാസ ചെലവിനും ഉള്ള സാമ്പത്തിക സഹായമാണ്. ഈയൊരു പദ്ധതിയിലൂടെ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, പദ്ധതിക്കായി നൽകിയ സംഭാവനകൾക്കായി 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
എന്നാൽ പലിശയും മെച്യൂരിറ്റി തുകയും നികുതി ആനുകൂല്യങ്ങളിൽ നിന്ന് ലഭിക്കുന്നതല്ല. സുകന്യ സമൃദ്ധി പദ്ധതിയുടെ മെച്യൂരിറ്റി തുക എങ്ങനെ കണക്കാക്കാമെന്ന് നോക്കാം. മെച്യൂരിറ്റി തുക കണക്കാക്കണമെങ്കിൽ പെൺകുട്ടിക്ക് പത്തു വയസ്സിനു താഴെ പ്രായവും ഇന്ത്യയിൽ താമസിക്കുന്നതും ആയിരിക്കണം. ഇതോടൊപ്പം, ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരുവാനും അക്കൗണ്ട് തുറക്കുവാനും സാധിക്കുന്നതല്ല.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും സുകന്യ സമൃദ്ധി എക്കൗണ്ട് തുറക്കുവാൻ ആഗ്രഹിക്കുകയും ഉണ്ടെങ്കിൽ, പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ചും അതിനുശേഷം നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും സംബന്ധിച്ച വിശദാംശങ്ങൾ അപേക്ഷിക്കുമ്പോൾ നൽകണം. ഒരു വ്യക്തിക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ നിക്ഷേപിക്കാവുന്നതാണ്. അതായത് കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്താവുന്നതാണ്. നേരത്തെ കുറഞ്ഞ നിക്ഷേപം 50000 രൂപയായിരുന്നു. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷത്തിനുശേഷം പദ്ധതി പക്വത പ്രാപിക്കുന്നതാണ്.
കാൽക്കുലേറ്റർ തുക നൽകിയ ശേഷം, പെൺകുട്ടിക്ക് അവളുടെ മെച്യൂരിറ്റി കാലയളവിൽ ലഭിക്കുന്ന ഏകദേശ മൂല്യം കണ്ടെത്തുകയും ചെയ്യുന്നു. ഒരു വർഷത്തിൽ കുറഞ്ഞത് ഒരു സംഭാവനയെങ്കിലും 14 വർഷം പൂർത്തിയാകുന്നതുവരെ നൽകേണ്ടത് ആവശ്യമാണ്. 15 മുതൽ 21 വയസ്സിനിടയിൽ, മാതാപിതാക്കൾ നിക്ഷേപം നടത്തേണ്ടതില്ല.
നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് പലിശ ലഭിക്കുന്നതുമാണ്. നിങ്ങൾ നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, അക്കൗണ്ട് പക്വത പ്രാപിക്കുന്ന വർഷം, മെച്യൂരിറ്റി മൂല്യം, പലിശ നിരക്ക് എന്നിവ കാൽക്കുലേറ്റർ കാണിക്കുകയും പിന്നീട് അത് പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും കല്യാണ ആവശ്യങ്ങൾക്കായും ഉപയോഗിക്കാവുന്നതാണ്