ക്ഷേമനിധി ബോർഡിൽ അംഗമായവർക്ക് 5000 രൂപ പെൻഷൻ. ആർക്കൊക്കെ ലഭിക്കും. ഏറ്റവും പുതിയ വിവരങ്ങൾ

കേന്ദ്രസർക്കാറിൻ്റെ സഹായത്തോടു കൂടിയാണ് നമ്മുടെ സംസ്ഥാനത്തുളള ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത്. 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണം. സംസ്ഥാനത്തുള്ള ജീവിത സാഹചര്യം മോശമായ വിധവകളായവർക്കും, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവർക്കും മാനദണ്ഡങ്ങൾ നോക്കാതെ വരുമാന സ്രോതസുകൾ പരിഗണിച്ചു കൊണ്ട് എല്ലാവർക്കും പെൻഷൻ നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആവശ്യം മുന്നോട്ട് കൊണ്ട് വരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയർന്നു വരുന്നത്. കർഷക ക്ഷേമനിധിയിൽ അംഗമായവർക്ക് 10,000 രൂപ പെൻഷൻ നൽകാൻ കഴിയുമെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാർ പറയുന്നത് 5000 രൂപ കർഷക ക്ഷേമനിധി ബോർഡിലെ അംഗമായവർക്ക് നൽകാൻ കഴിയുമെന്നാണ്. കൃഷി മന്ത്രിയായ വി.എസ് സുനിൽകുമാറാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

ക്ഷേമനിധിയിൽ അംഗമായവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
ക്ഷേമനിധിയിൽ അംഗമായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല. നമ്മുടെ സംസ്ഥാനത്ത് വിവിധ ക്ഷേമനിധി ബോർഡുകൾ ഉണ്ട്. അതു കൊണ്ട് ക്ഷേമനിധിയിൽ അംഗമായ എല്ലാവർക്കും 5000 രൂപ പെൻഷൻ നൽകണമെന്നാണ് പലരും അവകാശപ്പെടുന്നത്. എന്നാൽ സർക്കാർ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത് കർഷക ക്ഷേമനിധിബോർഡിൽ അംഗമായവർക്ക് മാത്രമാണ്.

ക്ഷേമനിധി ബോർഡിൽ അംഗമായവർ ഒരു നിശ്ചിത അംശാദായം മാസം തോറും അടയ്ക്കുകയും അതിന് ആനുപാതികമായ തുക സർക്കാർ കൂടി നിക്ഷേപിക്കും. അങ്ങനെയാണ് 60 വയസ്സിനു ശേഷം ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 5000 രൂപ പെൻഷൻ നൽകാൻ സർക്കാർ ഇപ്പോൾ പരിഗണനയിൽ പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായ ഒരു പ്രഖ്യാപനം ഇതുവരെ സംസ്ഥാനസർക്കാർ നടത്തിയിട്ടില്ല. ക്ഷേമനിധിയിൽ അംഗമായവർക്ക് മാത്രമല്ല അർഹതപ്പെട്ട എല്ലാവർക്കും 5000 രൂപ പെൻഷൻ നൽകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.