ഇനി മുതൽ സ്മാർട്ട്‌ റേഷൻ കാർഡുകൾ മാത്രം!! ഇങ്ങനെ അപേക്ഷ സമർപ്പിക്കാം! ഏറ്റവും പുതിയ വിവരങ്ങൾ!

നമ്മളെല്ലാവരും ഇന്ന് ഉപയോഗിക്കുന്നത് പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ ആണ്. എന്നാൽ ഇനി മുതൽ റേഷൻ കാർഡുകൾ എടിഎം കാർഡുകൾ പോലെയുള്ള ഡിജിറ്റൽ കാർഡ് ആയി മാറാൻ പോവുകയാണ് എന്നുള്ള വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

നവംബർ ഒന്നു മുതൽ ഇത്തരത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകളുടെ ആദ്യഘട്ട വിതരണം ആരംഭിക്കുന്നതായിരിക്കും. സ്മാർട്ട് കാർഡ് ലഭിക്കുന്നതിനായി 25 രൂപയാണ് നൽകേണ്ടത്. എങ്കിലും മുൻഗണനാ വിഭാഗത്തിന് ഫീസ് ഈടാക്കുന്നതല്ല. റേഷൻ കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവയാണ് റേഷൻകാർഡിന്റെ മുൻഭാഗത്ത് ഉണ്ടാവുക.

റേഷൻ കാർഡിന്റെ പിൻഭാഗത്ത് പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ച വിവരങ്ങൾ, എൽപിജി കണക്ഷൻ ഉണ്ടെങ്കിൽ ആ വിവരങ്ങൾ എന്നിവയാണ് അടങ്ങിയിരിക്കുക.

സിവിൽ സപ്ലൈസ് പോർട്ടലിലിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിളിലോ സമീപിച്ചാൽ ഇത്തരത്തിൽ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. കാർഡിനുള്ള അംഗീകാരം ലഭിച്ചാൽ പിഡിഎഫ് പ്രിൻറ് എടുത്തു ഉപയോഗിക്കാവുന്നതാണ്.

അല്ലെങ്കിൽ സപ്ലൈ ഓഫീസിൽ നിന്ന് സ്മാർട്ട് റേഷൻ കാർഡ് നേരിട്ട് കൈപ്പറ്റുകയും ഉപയോഗിക്കാൻ സാധിക്കും. ഇനിയുള്ള ഈ റേഷൻകാർഡ് ഒരു ഐഡൻറിറ്റി കാർഡ് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ സവിശേഷത.

സ്മാർട്ട് റേഷൻ കാർഡ് ആയതുകൊണ്ട് തന്നെ ഇനി എല്ലാ റേഷൻ കടകളിലും ഈ പോസ് മെഷീനുകളിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് ആയിരിക്കും. എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വിവരമാണിത്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് കൂടി ഈ വിവരങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കുക.