സംസ്ഥാനത്ത് പുതിയ സ്മാർട്ട് റേഷൻ കാർഡ്. ആരും അറിയാതെ പോകരുത്.

സംസ്ഥാനത്ത് റേഷൻ കാർഡ് ഉപയോഗിച്ചുകൊണ്ട് അനുകൂല്യം നേടുന്ന എല്ലാ വ്യക്തികളും വളരെ പ്രധാനമായും ഇക്കാര്യം അറഞ്ഞിരിക്കുക. സംസ്ഥാനത്തെ നിലവിലുള്ള എല്ലാ റേഷൻ കാർഡുകളും സ്മാർട്ട്‌ റേഷൻ കാർഡുകൾ ആക്കി മാറ്റുവാൻ പോകുന്നു. ആധാർ കാർഡ് രൂപത്തിലുള്ള സ്മാർട്ട്‌ റേഷൻകാർഡ് ആകുന്നതിനാൽ നിലവിലുള്ള റേഷൻ കാർഡുകൾ ഉപഭോക്താക്കൾക്ക് ഉപേക്ഷിക്കാവുന്നതാണ്.

ഫോട്ടോയും ക്യുആർ കോഡും, ബാർ കോഡും അടക്കം വരുന്ന പുതിയ റേഷൻ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്. പുതിയ സ്മാർട്ട്‌ റേഷൻ കാർഡ് വരുന്നതിലൂടെ 22 പേജുള്ള ഇപ്പോഴത്തെ റേഷൻ കാർഡുകൾ വെറും പഴങ്കഥയായി മാറും. ഇതേ തുടർന്ന് റേഷൻകടകളിൽ ഈപോസ് മെഷീന്റെ ഒപ്പം ക്യു ആർ കോഡ് സ്കാനറും വെക്കുന്നതായിരിക്കും.

എന്നാൽ ഇന്റർനെറ്റ് സംവിധാനം ലഭിക്കാത്ത ദിവസത്തെ കച്ചവടം ഇല്ലാതാകുന്നതായിരിക്കും. സ്മാർട്ട് റേഷൻ കാർഡ് സ്കാൻ ചെയ്യുന്ന തൽസമയം തന്നെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിൽ വിവരങ്ങൾ തെളിയുന്നതായിരിക്കും. നിലവിലെ റേഷൻ കാർഡിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതും ചേർത്ത് ഓൺലൈനിൽ അപേക്ഷ നൽകിയാൽ പുതിയ സ്മാർട്ട് റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ആണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തുക. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കാർഡ് പ്രിന്റ് ചെയ്ത് എടുക്കാൻ സാധിക്കുക.