ഒറ്റപ്പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം കൊണ്ട് 72,400 രൂപ വരെ ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് സഹിതം

നമ്മുടെ രാജ്യം വളരെയധികം ബുദ്ധിമുട്ടുകളോടെയാണ് മുന്നോട്ട് പോകുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും കുറേ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ വിളിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ പറയാൻ പോകുന്ന സ്കോളർഷിപ്പ് ഇന്ദിരാഗാന്ധി സ്കോളർഷിപ്പാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി കേന്ദ്ര സർക്കാറിൻ്റെ പങ്കാളിത്തത്തോടു കൂടി നൽകുന്ന സ്കോളർഷിപ്പാണിത്.

സിങ്കിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് എന്നറിയപ്പെടുന്ന ഇത് വിദ്യാർത്ഥിനികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പെന്ന് പറയുന്ന ഇത് അപേക്ഷിക്കാൻ സാധിക്കുക ഒരു വീട്ടിൽ ഒരു പെൺകുട്ടിക്ക് മാത്രമാണെങ്കിൽ മാത്രമാണ്.

എന്നാൽ ഈ പെൺകുട്ടിക്ക് ഒരു സഹോദരനുണ്ടെങ്കിൽ ഈ സ്കോളർഷിപ്പിന് അർഹരല്ല. ഇരട്ട കുട്ടികളാണെങ്കിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കൂടാതെ ഇത് പി.ജി വിദ്യാർത്ഥിനികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. എന്നാൽ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ  താഴെ ആയിരിക്കണം. കൂടാതെ ഡിഗ്രിയ്ക്ക് ഉയർന്ന മാർക്ക് ഉണ്ടെങ്കിൽ അതിനും മുൻഗണന നൽകുന്നുണ്ട്. ഇത് ഒരു വർഷത്തിൽ 36,200 രൂപയാണ് ലഭിക്കുക. പി ജി കോഴ്സ് രണ്ടു വർഷമായതിനാൽ 2 വർഷവും ആനുകൂല്യം ലഭിക്കും.

പിന്നെ പ്രധാനമായും അപേക്ഷിക്കുന്ന പെൺകുട്ടിയുടെ പേരിലുള്ള ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം. അക്കൗണ്ടിലെയും ആധാറിലെയും പിശകുകൾ ഒന്നും വരാതെ സൂക്ഷിക്കുക. KYC മാനദണ്ഡങ്ങളെല്ലാം തന്നെ ബാങ്കിൽ പോയി റിന്യൂ ചെയ്ത് ഉപയോഗിക്കണം.  ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയാണ് ഫണ്ട് ട്രാൻഫർ ചെയ്യുക. ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടാതെ അപേക്ഷാ ഫോം മുഴുവൻ പൂരിപ്പിച്ചിരിക്കണം.

പകുതി പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഈ അപേക്ഷകൾ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികളെ കൊണ്ട് ഒപ്പിട്ട് ഒഫീഷ്യൽ സീലുകൾ വച്ച് സ്കാൻ ചെയ്ത് അയക്കണം. 3000 ഫ്രഷ് സ്കോളർഷിപ്പാണ് ഈ വർഷം നൽകുന്നത്. കൂടാതെ മുൻ വർഷം അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പുതുക്കൽ പ്രക്രിയ നടത്തി ഈ വർഷത്തെ ആനുകൂല്യത്തിന് വേണ്ട കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ ഡിഗ്രി റിസൾട്ട് വന്നവർക്കും, ഡിഗ്രി കഴിഞ്ഞ് പി.ജി.ക്ക് അപേക്ഷ കൊടുത്തവർക്കും അപേക്ഷിക്കാൻ സാധിക്കും.

ഇപ്പോൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിനിക്ക് ഒരു ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടാവണം. കൂടാതെ ഇതിന് അപേക്ഷിക്കുമ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസ്, ആധാർ കാർഡും ഉണ്ടാവണം. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് ഇവിടെ കൊടുക്കുന്നു. ഇതിന് അർഹരായ വിദ്യാർത്ഥിനികൾക്ക് ഇത് ലഭിക്കാൻ വേണ്ടി ഈ വാർത്ത പരമാവധി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.