തോൾ വേദന ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക..!! ഡോക്ടർ സംസാരിക്കുന്നു..!!

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീരത്തിൽ വിവിധ രീതിയിലുള്ള വേദനകൾ വരാറുണ്ട്. തുടർച്ചയായി നിലനിൽക്കുന്ന ചില വേദനകളിൽ ഒന്ന് തോൾ വേദനയാണ്. നമ്മുടെ ഇടയിലെ പല ആളുകൾക്കും ഉള്ള ഒരു ആരോഗ്യ പ്രശ്നമാണ് തോൾ വേദന. നമ്മുടെ ശരീരത്തിലെ വളരെ കോംപ്ലക്സ്സിറ്റി കൂടിയ ഒരു ഭാഗമാണ് തോൾ എന്നത്.

അതായത്, തോൾ എല്ലുകളും അവയ്ക്കു പുറമേ ഒട്ടനവധി പേശികളും ഉൾപ്പെട്ട ഭാഗമാണ് തോൾ. നമ്മുടെ ശരീരത്തിലെ ബാക്കി ഏതു ഭാഗത്തുനിന്നും വേദന ഉണ്ടാകുമ്പോൾ കൃത്യമായി വേദനയുടെ ഉൽഭവം എവിടെ നിന്നാണ് എന്ന് കൃത്യമായി നമുക്ക് പറയാൻ സാധിക്കും. എന്നാൽ തോൾ വേദന വരുമ്പോൾ കൃത്യമായി ഏതു ഭാഗത്തു നിന്നും ആണ് വേദന വരുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല.

അത്രയ്ക്കും കഠിനമായ സ്ട്രക്ചർ ആണ് തോളിൽ ഉള്ളത്. വിവിധ പ്രായ പരിധിയിലുള്ള ആളുകൾക്ക് അനുസരിച്ച് തോൾ വേദനയുടെ കാരണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. 20 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്ക് കൂടുതലായി വരുന്നത് കുഴ തെറ്റി പോകുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ആണ് കാണപ്പെടാറ്.

കൂടുതലായും സ്പോർട്സ് മേഖലയിലുള്ള വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം കൂടുതലായി വരുന്നത്. പ്രായമുള്ളവരിൽ ആണെങ്കിൽ എല്ലുകൾക്കിടയിൽ ഉള്ള പേശികൾ ഉരഞ്ഞും ജോയിന്റുകൾ കൃത്യമായി പ്രവർത്തനം നടത്താതെയും വരുമ്പോൾ ഉണ്ടാകുന്ന വേദനയാണ് കൂടുതലായി കാണപ്പെടുന്നത്.

തുടക്കത്തിൽ തന്നെ ഈ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെ വേദന കൃത്യമായി മനസിലാക്കാനും കൃത്യമായ ചികിത്സയിലൂടെ മാറ്റാനും സാധിക്കും. സ്പോർട്സ് മേഖലയിലുള്ള വ്യക്തികൾക്ക് ആണെങ്കിൽ ചെറിയ രീതിയിലുള്ള സർജറികൾ വഴിയും വേദന പൂർണമായി മാറ്റാൻ സാധിക്കും.

ആയതിനാൽ തോൾ വേദന ഉള്ളവർ ഉടൻ തന്നെ കൃത്യമായ ചികിത്സ നേടുക. തോൾ വേദനയെ സംബന്ധിച്ച് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ. കൂടുതൽ ആളുകളിലേക്ക് ഈ വിവരം എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.