സെപ്റ്റംബർ മാസത്തെ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്. ഏറ്റവും പുതിയ വിവരങ്ങൾ

സെപ്റ്റംബർ മാസങ്ങളിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാരിന്റെ വക ലഭിച്ച ഒരു കാലയളവാണ്. ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കാവുന്ന കുറച്ച് അനുകൂല്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിൽ പറയുന്ന അനുകൂല്യങ്ങൾ നിങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ ഉടനെതന്നെ അപേക്ഷിക്കുക. സെപ്റ്റംബർ മാസത്തിലെ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ  ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സംസ്ഥാന സർക്കാർ നടത്തുവാൻ ഉദ്ദേശിക്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം.

ഇതിന്റെ വിതരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. എ എ വൈ കാർഡ് ഉടമകൾക്ക്, അതായത് മഞ്ഞ കാർഡ് ഉടമകൾക്ക് ആണ് ഇപ്പോൾ കിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം പിങ്ക് കാർഡ് ഉടമകളുടെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം വെള്ള,  നീല കാർഡ് ഉടമകൾക്ക് ഒക്ടോബർ മാസം പതിനഞ്ചാം തീയതിക്കു മുൻപായി കിറ്റുകൾ വിതരണം ചെയ്യും എന്നാണ് നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത. അതുകൊണ്ടുതന്നെ ഈ കിറ്റുകൾ എല്ലാവരും പരമാവധി വാങ്ങുവാൻ ശ്രദ്ധിക്കുക. 

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം എന്നത്  സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളുടെ വിതരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം ആദ്യം തന്നെ  വിതരണം ആരംഭിക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പക്ഷേ സാങ്കേതിക കാരണങ്ങളാൽ ഇതിന്റെ വിതരണം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുപത്തിയഞ്ചാം തീയതി മുതൽ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ഇത് പലരുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചേരുകയോ അല്ലെങ്കിൽ കൈകളിലേയ്ക്ക് നേരിട്ട് എത്തിച്ചു ചേരുകയോ ചെയ്യുന്നതായിരിക്കും. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കുന്നുണ്ട്. മൂന്നാമതായി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം എ.എ.വൈ  കാർഡ് ഉടമകൾക്കും,  പി എച്ച് കാർഡ് ഉടമകൾക്കും,  അതായത് പിങ്ക് കാർഡ് ഉടമകൾക്കും 30 കിലോ അരിയും അതോടൊപ്പം തന്നെ കടലയുടെ വിതരണം ഉണ്ടായിരിക്കുന്നതാണ്.

ഇത് ആരെങ്കിലും ഇന്നേവരെ വാങ്ങിയിട്ടില്ല എങ്കിൽ ഈ മാസം 31 ആം തീയതിക്കുള്ളിൽ തന്നെ വാങ്ങുവാൻ ശ്രദ്ധിക്കുക. അടുത്ത മാസത്തേക്ക് ഇത് കിട്ടുവാനുള്ള സാധ്യത വളരെ കുറവാണ്. നാലാമതായി നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിയുടെ വിതരണം കഴിഞ്ഞ മാസം വരെ നടത്തിയിരുന്നു.

പക്ഷേ വളരെയധികം പ്രതിസന്ധികൾ വന്നതുകൊണ്ട്, പദ്ധതി കുറച്ച് നാളുകളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വെള്ള, നീല കാർഡ് ഉടമകൾക്ക് അഞ്ച് കിലോ അരി 15 രൂപ എന്ന നിരക്കിൽ  വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഈ ഒരു പദ്ധതിയും കൂടി പ്രയോജനപ്പെടുത്തുക. അതുകൊണ്ട്  സെപ്റ്റംബർ മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ നിങ്ങൾ പരമാവധി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.