കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി സ്കോളർഷിപ്പ്… !! ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.. !!

കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠന ആവശ്യങ്ങൾക്കായി പലതരത്തിലുള്ള സ്കോളർഷിപ്പുകൾ സർക്കാർ നൽകിവരുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി എന്നിങ്ങനെ പല മേഖലയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വഴി ധന സഹായം ലഭിക്കുന്നുണ്ട്.

ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠന ആവശ്യങ്ങൾക്കായി ഉപകാരപ്പെടുന്ന ഒരു സ്കോളർഷിപ്പ് ആണ് ഇവിടെ പരിചയപ്പെടുന്നത്. ഒരുപാട് കാലങ്ങളായി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുപോരുന്നുണ്ട്. “സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്” എന്നാണ് ഒരുപാട് വിദ്യാർത്ഥികൾ ആനുകൂല്യം കൈപ്പറ്റി പോരുന്ന ഈ പദ്ധതിയുടെ പേര്.

പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിശ്ചിത കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾ ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് വിദ്യാലയങ്ങളിലോ, സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിൽ മെറിറ്റ് സീറ്റിൽ പഠിക്കുന്നവരോ ആയിരിക്കണം.

കൂടാതെ യോഗ്യതാ പരീക്ഷകളിൽ 50 ശതമാനത്തിനു മുകളിൽ മാർക്കും ഉണ്ടായിരിക്കണം. നിലവിലുള്ള വർഷത്തെ സ്കോളർഷിപ്പിന് അപ്ലൈ ചെയ്യാൻ സാധിച്ചില്ലെങ്കിൽ രണ്ടാം വർഷമോ മൂന്നാം വർഷമോ പദ്ധതിയിലേക്ക് ചേരാവുന്നതാണ്. എപിഎൽ ബിപിഎൽ കാർഡുകൾ വ്യത്യാസമില്ലാതെ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എങ്കിലും ബിപിഎൽ കാർഡ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കൂടാതെ ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കൂടാൻ പാടുള്ളതല്ല. കൂടാതെ അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ടും ഉണ്ടായിരിക്കണം.