അരി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണോ? ബ്രൗൺ കളർ അരി നല്ലതാണോ ? വെള്ള അരി ദോഷമാകുമോ ? എല്ലാത്തിനുള്ള ഉത്തരം ഇവിടെ അറിയാം.. ഡോക്ടർ പറയുന്നത് കേൾക്കൂ.

കേരളീയരായ നമ്മൾ കൂടുതൽ കഴിക്കുന്നത് അരി ആഹാരങ്ങളാണ്. എന്നാൽ അരി ആഹാരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണോ, ഏത് തരം അരി കഴിക്കുന്നതാണ് നല്ലത്. കൂടാതെ അരിക്ക് പകരം ഗോതമ്പ്, ഓട്സ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

20 വർഷങ്ങൾക്ക് മുമ്പൊക്കെ നാം കഴിച്ചിരുന്നത് ബ്രൌൺ റൈസായിരുന്നു.എന്നാൽ ഇപ്പോൾ നാം കൂടുതൽ കഴിക്കുന്നത് വെളുത്ത അരിയാണ്. വെളുത്ത അരി എന്നത് തവിടുമാറ്റിയ അരിയാണ്. ഈ അരി കഴിക്കുന്നതുമൂലം നമ്മുടെ ആരോഗ്യത്തിന് ഒരു ഗുണവും ഉണ്ടാവില്ല. എന്നാൽ വെളുത്ത അരിക്ക് പകരം തവിടുനീക്കാത്ത ബ്രൌൺ അരി കഴിച്ചു കഴിഞ്ഞാൽ വിറ്റമിൻ ബി, ബി 2, ബി 6 തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കുന്നതിനാൽ വളരെ നല്ലതാണ്. തവിടുമാറ്റിയ അരിയിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ സ്പീഡാണ്. എന്നാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായിരിക്കും. അതു കൊണ്ട് പ്രമേഹമുള്ളവർക്ക് തവിടുള്ള അരി കഴിക്കുന്നത് നല്ലതാണ്. ഗ്ലൈസമിക് ഇൻഡക്സ് എന്നു പറഞ്ഞാൽ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അതിലുള്ള ഗ്ലൂക്കോസിൻ്റെ ലെവൽ രക്തത്തിലേക്ക് കയറുന്നതിനെയാണ്.

ചിലർ അരിക്ക് പകരം ഗോതമ്പ് കഴിക്കും. എന്നാൽ ഗോതമ്പ് കഴിക്കുന്നതുമൂലം പ്രത്യേകിച്ച് വലിയ വ്യത്യാസമൊന്നുമില്ല. കാർബോഹൈഡ്രേറ്റും, കാലറിയും രണ്ടിലും ഒരേ അളവ് തന്നെയാണ്. പക്ഷേ ഗോതമ്പ് കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറയുന്നതിനാലാണ് അരിയേക്കാൾ ഗോതമ്പ് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്.

ഇതു പോലെ തന്നെ ചിലർ റാഗി അല്ലെങ്കിൽ മുത്താറി കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. എന്നാൽ ഇത് കഴിക്കുന്നതുമൂലം വെയ്റ്റ് ലോസൊന്നും ഉണ്ടാവാൻ സാധ്യമല്ല. കാരണം റാഗിയിൽ അയേൺ, കാത്സ്യം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ വളരെ ഹെൽത്തി ഫുണ്ടാണ്.

എന്നാൽ ഇപ്പോൾ അരിയും, ഗോതമ്പും ഒക്കെ ഒഴിവാക്കി കഴിക്കുന്നത് ഓട്സാണ്. ഓട്സ് കഴിച്ചാൽ പ്രമേഹത്തിന് നല്ലതാണെന്ന്. എന്നാൽ ഓട്സ് പൊടിച്ചൊക്കെ ഉണ്ടാക്കിയാൽ ഗുണമൊന്നും കിട്ടില്ല. എന്നാൽ ഹോൾ ആയിട്ടുള്ള ഓട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഓട്സിൽ സ്റ്റീൽ കട്ട്സ് ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്.

രക്തക്കുറവ് ഉണ്ടെങ്കിൽ റാഗി കഴിക്കാൻ ശ്രമിക്കുക. പക്ഷേ അരി ഒഴിവാക്കേണ്ടതിൻ്റെ ആവശ്യമില്ല. അരി കഴിക്കുന്നുണ്ടെങ്കിൽ കുത്തരി കഴിക്കുക. പക്ഷേ ഏത് ഭക്ഷണം കഴിച്ചാലും അളവ് കുറച്ച് കഴിക്കാൻ ശ്രമിക്കുക. നിങ്ങൾ അരി ഭക്ഷണം ഒഴിവാക്കണോ വേണ്ടയോ എന്നത് ഡോക്ടർ വിശദീകരിക്കുന്നത് താഴെ കൊടുത്ത വീഡിയയിലൂടെ കേട്ട് മനസിലാക്കാം.