ഇന്ന് മുതൽ സൗജന്യ കിറ്റുകൾ ലഭിക്കും. നമ്പർ അടിസ്ഥനത്തിലുള്ള തീയ്യതികൾ അറിയാം. റേഷൻ വിതരണം നഷടമാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രെദ്ധിക്കൂ

ഒക്ടോബർ മാസത്തെ സൗജന്യ കിറ്റുകളുടെ വിതരണം 23 മുതൽ ആരംഭിക്കും. ഫുഡ് കിറ്റുകളുടെ ആദ്യ ഘട്ട വിതരണം AAY വിഭാഗത്തിൽ ആയിരിക്കും. ഇത് പൂർത്തിയായാൽ, വിതരണം ബിപി‌എൽ, എ‌പി‌എൽ ക്രമത്തിലായിരിക്കും വിതരണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള സെപ്റ്റംബർ റേഷൻ വിതരണം ഒക്ടോബർ 25 വരെ ഉണ്ടായിരിക്കും.

AAY മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന സൗജന്യ കിറ്റ് നമുക്ക് ഏത് ദിവസങ്ങളിൽ ആണ് ലഭിക്കുമെന്നത് അറിയാം. ഒക്ടോബർ 23 ന് റേഷൻ കാർഡ് അവസാന നമ്പർ പൂജ്യമായി അവസാനിക്കുന്നവർക്ക് ലഭ്യമാകും. ഒക്ടോബർ 26 ന് 1, 2, 3, 4 നമ്പറുകളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കും.

ഒക്ടോബർ 27 മുതൽ അവസാന നമ്പരുകൾ 5, 6, 7, 8, 9 എന്നിവയുള്ള റേഷൻ കാർഡ് ഉടമകളും ലഭ്യമാകും. AAY റേഷൻ കാർഡ് ഉടമകൾക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ഫുഡ് കിറ്റുകൾ വാങ്ങാൻ ആണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നത് . കോവിഡ് പശ്ചാത്തലത്തെ അടിസ്ഥാനമാക്കി റേഷൻ ഷോപ്പുകളിൽ പോകുന്ന എല്ലാവരും തീർച്ചയായും കോവിഡ് മാനദണ്ഡമനുസരിച്ച് ഭക്ഷണ കിറ്റുകൾ വാങ്ങാൻ പോകണം. BPL, APL റേഷൻ കാർഡ് ഉടമകളുടെ വിതരണ തീയതികൾ ഇപ്പോൾ അറിവായിട്ടില്ല. അത് അറിയുന്ന മുറയ്ക്ക് നിങ്ങളുമായി എത്രയും ആദ്യം തന്നെ പങ്കുവയ്ക്കുന്നതായിരിക്കും.

ഫുഡ് കിറ്റുകൾ വാങ്ങാൻ പോകുന്നവർ സാമൂഹിക അകലം പാലിക്കുകയും, മാസ്ക് ഉപയോഗിക്കുകയും, സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. റേഷൻ വിതരണത്തിനായി ക്യൂവിൽ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുക.

വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരവും, വസ്ത്രങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. ഇത് റേഷൻ വാങ്ങൽ പോകുമ്പോൾ മാത്രമല്ല, നിങ്ങൾ പറത്തുപോയി വരുമ്പഴേല്ലാം എങ്ങനെ ചെയ്യാൻ ശ്രെമിക്കുക. കുളിച്ചതിനു ശേഷം മാത്രം അകത്തു കയറാൻ ശ്രെദ്ധിക്കുക. പ്ലാസ്റ്റിക് പോലുള്ള ഭക്ഷണ കവറുകൾ ആദ്യം സോപ്പിലും പിന്നീട് ശുദ്ധമായ വെള്ളത്തിലും ശുദ്ധമാക്കുക.

റേഷൻ വിതരണം സംബന്ധിച്ച ഈ ഏആഠവും പുതിയ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെ*യർ ചെയ്യുക. അവർ തീയതി അറിയാതെ അനാവശ്യമായി റേഷൻ കടകളിൽ പോകുന്നത് ഒഴിവാക്കാം.