സൗജന്യ കിറ്റ് വിതരണം തുടങ്ങി. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കും. നമ്പർ അടിസ്ഥാനത്തിൽ വിതരണ തീയ്യതികൾ ഇങ്ങനെ..

കേന്ദ്ര സർക്കാറിൻ്റെയും സംസ്ഥാന സർക്കാറിൻ്റെയും ആനുകൂല്യങ്ങൾ കൊണ്ട് ജീവിച്ചു പോവുന്നവരുണ്ട്. ഇന്നത്തെ ഈ സാഹചര്യത്തിൽ ചെറിയ ആനുകൂല്യങ്ങൾ പോലും കൈ നീട്ടി സ്വീകരിക്കുന്നവരാണ് സാധാരണക്കാരായ ഓരോരുത്തരും. കേന്ദ്ര സർക്കാർ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകൾക്കാണ് ഭക്ഷ്യ വിഹിതം വിതരണം ചെയ്യുന്നത്.

അതുപോലെ സംസ്ഥാന സർക്കാർ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ 1000 രൂപയുടെ കിറ്റ് വിതരണം ചെയ്തിരുന്നു.എന്നാൽ പിന്നീട് ഓണത്തോടനുബന്ധിച്ച് 500 രൂപയുടെ കിറ്റും നൽകിയിരുന്നു. അതിനു ശേഷം സെപ്തംബർ ആദ്യവാരത്തിൽ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി സൗജന്യ കിറ്റ് വരുന്ന നാലു മാസങ്ങളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സൗജന്യമായി കിറ്റ് ലഭിക്കുക. സെപ്തംബർ മാസത്തെ കിറ്റ് വിതരണം സെപ്തംബർ 24 മുതൽ ആരംഭിക്കാൻ തീരുമാനിച്ചു.

88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ കിറ്റ് വിതരണം ചെയ്യുക. മുൻഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. സെപ്തംബർ 24 ന് AAY മഞ്ഞ കാർഡുള്ള അവസാന അക്കം ‘0’ വരുന്നവർക്കുള്ളതാണ്. 25 ന് കാർഡിൻ്റെ അവസാന അക്കം’1′ – ൽ അവസാനിക്കുന്നവർക്കാണ്. 26 ന് 2 അവസാന അക്കമായി കാർഡ് നമ്പർ ഉള്ളവർക്കാണ്. പിന്നെ 27 ഞായറാഴ്ച ഉണ്ടായിരിക്കുന്നതല്ല.

28 ന് മഞ്ഞ കാർഡുള്ള 3, 4, 5 എന്നീ അവസാന അക്ക നമ്പറുള്ളവർക്കാണ്‌. 29 ന് 6, 7, 8 എന്നീ അവസാന അക്ക റേഷൻ കാർഡ് നമ്പറുള്ളവർക്കാണ്. 30 ന് AAY കാർഡിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അന്നേ ദിവസം വാങ്ങാവുന്നതാണ്. കൂടാതെ സെപ്തംബർ 30 ന് പിങ്ക് BPL കാർഡുള്ളവർക്ക് വാങ്ങാവുന്നതാണ്. റേഷൻ കാർഡ് അവസാന നമ്പറായ 0,1,2 എന്നീ നമ്പറുകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതായിരിക്കും.

പിന്നീട് ഒക്ടോബർ മാസം 15 വരെ കിറ്റ് വിതരണം ഉണ്ടാവുന്നതായിരിക്കും എന്നാണ്കാ അറിയുന്നത്. കാരണം BPL പിങ്ക് കാർഡും,APL നീല കാർഡും, വെള്ള കാർഡും ബാക്കി ആണ്. അതു കൊണ്ട് എല്ലാവർക്കും ഈ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതായിരിക്കും. സൗജന്യ കിറ്റിൽ 8 ഐറ്റങ്ങളും, ഒരു തുണി തഞ്ചിയുമാണ് നൽകുന്നത്.

എല്ലാവരിലും ഈ വിവരം എത്തിക്കാൻ ശ്രമിക്കുക. കാരണം ഓരോ കാർഡിനും ഓരോ ദിവസം നൽകിയതിനാൽ അന്നേ ദിവസം വാങ്ങാൻ ശ്രമിക്കുക.ഇ പോസ് മാഷനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതു കൊണ്ട് എല്ലാവരിലും ഈ വിവരം എത്തിക്കാൻ ശ്രമിക്കുക.