ഡിസംബർ മാസത്തെ റേഷൻ വിതരണം. ഓരോ കാർഡിനും ലഭിക്കുന്ന റേഷൻ വിഹിതങ്ങൾ ഏതെല്ലാമെന്ന് അറിയൂ. ഏറ്റവും പുതിയ അറിയിപ്പ്..

നവംബർ മാസത്തെ റേഷൻ വിതരണം അവസാനിച്ചിരിക്കുകയാണ്. ഡിസംബർ മാസം ഒന്നാം തീയതി മുതൽ ഡിസംബർ മാസത്തെ പെൻഷൻ വിതരണം ആരംഭിക്കുന്നു. ഓരോ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബർ മാസത്തിൽ ലഭിക്കുന്ന റേഷൻ ആനുകൂല്യങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

ആദ്യം തന്നെ എ എ വൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും നാല് കിലോ ഗോതമ്പ് സൗജന്യമായി ഓരോ കാർഡിനും ലഭിക്കും. 6 രൂപ നിരക്കിൽ ഒരു പാക്കറ്റ് ആട്ടയും 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും ലഭിക്കും.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി കാർഡിലെ ഓരോ അംഗത്തിനും ലഭിക്കും. മുൻഗണനാ വിഭാഗത്തിൽ പെട്ട പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് 4 കിലോ അരി 1 കിലോ ഗോതമ്പ് 2 രൂപ വിധം കാർഡിലെ ഓരോ അംഗത്തിനും ലഭിക്കും.

ഒരു കിലോ ഗോതമ്പിന്റെ അളവിൽ നിന്നും കുറച്ച് അതിനുപകരം 8 രൂപ നിരക്കിൽ ഒരു പാക്കറ്റ് ആട്ട വാങ്ങി എടുക്കാം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിപ്രകാരം 4 കിലോ അരിയും 1 കിലോ ഗോതമ്പും കാർഡിലെ ഓരോ അംഗത്തിനും സൗജന്യമായി ലഭ്യമാക്കും.

പൊതുവിഭാഗം നീല റേഷൻ കാർഡ് ഉടമകൾക്ക് 2 കിലോ അരി വീതം 4 രൂപ നിരക്കിൽ കാർഡിലെ ഓരോ അംഗത്തിനും ലഭിക്കും. സ്റ്റോക്ക് അനുസരിച്ച് 17 രൂപ നിരക്കിൽ 1 കിലോ മുതൽ നാല് കിലോ വരെ ആട്ടയും ലഭിക്കും.

പൊതു വിഭാഗം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 5 കിലോ അരി ഓരോ കാർഡിനും ലഭിക്കും. സ്റ്റോക്ക് അനുസരിച്ച് 1 മുതൽ 4 വരെ 17 രൂപ നിരക്കിൽ ആട്ടയും ലഭിക്കും.

അവസാനമായി പൊതുവിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 2 കിലോ അരി കാർഡിന് ലഭിക്കും. സ്റ്റോക്ക് അനുസരിച്ച് 17 രൂപ നിരക്കിൽ ഒരു കിലോ ആട്ടയും ലഭ്യമാകും.