റേഷൻ കാർഡ് റദ്ദാക്കപ്പെട്ടേക്കാം. എല്ലാ റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കുക. അല്ലെങ്കിൽ വലിയ തുക പിഴ അടയ്ക്കേണ്ടതായി വരും.

ഇന്ന് എന്ത് ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിലും അത് റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് നമുക്ക് ലഭിക്കുന്നത്. നാല് നിറങ്ങളിലാണ് റേഷൻ കാർഡുകൾ ഉള്ളത് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. മഞ്ഞ പിങ്ക് എന്നീ നിറങ്ങൾ മുൻഗണന വിഭാഗവും, നീല വെള്ള എന്നീ നിറങ്ങൾ ഉള്ള റേഷൻ കാർഡ് ഉടമകൾ മുൻഗണന ഇതര വിഭാഗവുമാണ്.

ഇവയിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭ്യമാകുന്നത് മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കും ശേഷം നീലകാർഡിനും ആണ്. എന്നാൽ ഇന്ന് മുൻഗണന വിഭാഗത്തിൽ പെടുന്ന പല ആളുകളും അതിന് അനർഹർ ആയിട്ടുള്ള ആളുകളാണ്. അത്തരത്തിലുള്ള ആളുകളെ കണ്ടുപിടിക്കുന്നതിനും റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് പുറത്താക്കുന്നതിനുമായു
ള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ഗവൺമെൻറ്.

ബിപിഎൽ ലിസ്റ്റിൽ നിന്ന് അനർഹരായ ആളുകളെ കണ്ടെത്തിയാൽ ലിസ്റ്റിൽ നിന്ന് അവരെ ഒഴിവാക്കുന്നതായിരിക്കും. മാത്രമല്ല വളരെ വലിയ പിഴ അടയ്ക്കേണ്ടതായും വരുന്നതാണ്. ബിപിഎൽ കാർഡിൽ നിന്ന് മാത്രമല്ല, ഇപ്പോൾ ഈ നടപടി നീല കാർഡ് ഉടമകൾക്കും ബാധകമാണ്. നീലക്കാർഡിന് അനർഹർ ആയിട്ടുള്ള ആളുകളെ കണ്ടെത്തി പിഴ ഈടാക്കുന്നതിനും ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന എല്ലാ ആളുകളും സ്വമേധയ മുൻഗണന ലിസ്റ്റിൽ നിന്ന് മാറാനായി ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാൽ വളരെ വലിയ പിഴ അടക്കേണ്ടി വരുന്നതായിരിക്കും. എന്നാൽ സ്വമേധയാ അനർഹരായ ആളുകൾ റേഷൻ കാർഡ് സമർപ്പിക്കുകയാണെങ്കിൽ പിഴയിൽ ഇളവു നൽകുന്നതാണ്.

അതുകൊണ്ടുതന്നെ മുൻഗണനാ വിഭാഗത്തിൽ പെടുന്ന ആളുകൾ ആനുകൂല്യത്തിന് അർഹരല്ല എന്നുണ്ടെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട ഓഫീസർമാരുടെ മുൻപിൽ രേഖകളുമായി ഹാജരാവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുന്നതായിരിക്കും. മാത്രമല്ല മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടും ആനുകൂല്യങ്ങൾ ശരിയായി കൈ പറ്റാത്തവരെയും ഇത്തരത്തിൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കുന്നതായിരിക്കും.

അതുകൊണ്ടുതന്നെ അതാതു മാസത്തെ റേഷൻ വിഹിതം കൃത്യമായി വാങ്ങിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ആണിത്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് കൂടി ഈ വിവരം എത്തിക്കുക.