റേഷൻ കാർഡ് ഇതുപോലെ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഇനി മുതൽ പൊതുവിതരണ സേവനം നഷ്ടമാകാൻ സാധ്യത.

രാജ്യം മുഴുവൻ പ്രതിസന്ധി ഘട്ടത്തിലാണ് ഇപ്പോൾ മുന്നോട്ടു പോവുന്നത്. അതിനാൽ നമുക്ക് ഓരോ ആനുകൂല്യങ്ങളും സർക്കാർ നൽകിവരുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് റേഷൻ കാർഡ് വഴിയാണ്. അതു കൊണ്ട് പല നിബന്ധനകൾ വന്നിട്ടുമുണ്ട്. അത് നാം ഓരോരുത്തരും പെട്ടെന്ന് ചെയ്ത് തീർക്കേണ്ടതുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. 

റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാതിരുന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന 5 സേവനങ്ങളാണ് നഷ്ടപ്പെടുന്നത്. കേരളത്തിൽ 93% ത്തിലധികം ആളുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് . റേഷൻ ഉടമ മാത്രം ചെയ്താൽ പോരാ റേഷൻ കാർഡിലുള്ള എല്ലാവരും ലിങ്ക് ചെയ്തിരിക്കണം. ആരെങ്കിലും ലിങ്ക് ചെയ്യാത്തവർ ഉണ്ടെങ്കിൽ നിങ്ങളുടെ റേഷൻ കടകളിൽ നിന്ന് ഇ പോസ് മിഷിൻ മുഖേന ആധാർ റേഷൻ കാർഡുമായി യോജിപ്പിക്കാവുന്നതാണ്. ഒരാൾക്ക് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നതാണ്.

സംസ്ഥാനത്തെ എല്ലാ റേഷൻ കട ഉടമകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലെയ്സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെയ്യാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ റേഷൻ കടകൾ വഴിയോ, അല്ലെങ്കിൽ അക്ഷയ ജനസേവകേന്ദ്രത്തിൽ നിന്നും ലിങ്ക് ചെയ്യാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് വീട്ടിൽ നിന്ന് www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലും ചെയ്യാൻ സാധിക്കും.

ഒരു രാജ്യത്ത് ഒരു റേഷൻ കാർഡ് എന്ന പദ്ധതി നടപ്പിലാക്കാൻ പോവുന്നതിൻ്റെ ഭാഗമായാണ് ഇത് നിർബദ്ധമാക്കിയിരിക്കുന്നത്. റേഷൻ കാർഡിൽ അംഗമാണെങ്കിൽ ഏതൊരാൾക്കും ഏത് സംസ്ഥാനത്ത് നിന്നും റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നിയമം വരുന്നത്.  മിക്ക ആളുകളും മുൻഗണനാ വിഭാഗത്തിൽ നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരെ മാറ്റി അപേക്ഷ സമർപ്പിച്ച അർഹരായവരെ മുൻഗണനാ വിഭാഗത്തിൽ മാറ്റുന്നതാണ്.

കൂടാതെ ലോക്ഡൗൺ സമയം പല ആനുകൂല്യങ്ങൾ കേന്ദ്ര, സംസ്ഥാനസർക്കാർ നൽകിയിരുന്നു. എന്നാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചത് മുൻഗണനാ വിഭാഗത്തിൽ പെട്ട A AY, BPL കാർഡ് ഉടമകൾക്കാണ്. ഈ കാർഡുകൾ ഉള്ളവർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ എന്ന് കണക്കിലെടുത്താണ് ഇത്തരം ആനുകൂല്യ ങ്ങൾ നൽകുന്നത്. എന്നാൽ 3 മാസത്തോളം റേഷൻ വാങ്ങാത്ത ആളുകൾക്ക് റേഷൻ വിഹിതം ആവശ്യമില്ലെന്ന് കണക്കിലെടുത്ത് അവരെ മുൻഗണനേതര വിഭാഗമായ APL വെളള കാർഡിലേക്ക് മാറ്റുന്നതാണ്.

കൂടാതെ നിങ്ങൾക്ക് ചേർത്തലുകൾ, തിരുത്തലുകൾ, പേര് നീക്കം ചെയ്യൽ, പുതിയ അംഗത്തിൻ്റെ പേര് ചേർക്കൽ, മുൻഗണനാ വിഭാഗത്തിൽ മാറ്റൽ തുടങ്ങിയ ഏത് കാര്യം ചെയ്യാനും റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതു കൊണ്ട് പെട്ടെന്ന് തന്നെ സെപ്തംബർ 30 ന് മുമ്പ് എല്ലാവരും റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ ശ്രമിക്കുക. ഇപ്പോൾ വന്ന സൗകര്യങ്ങൾ അറിയാത്തവർ ഉണ്ടാവും. അതു കൊണ്ട് പെട്ടെന്ന് തന്നെ ഈ വിവരം എല്ലാവരിലും എത്തിക്കുക.