ഈ മഴക്കാലത്ത് നാം തീർച്ചയായും അറിയേണ്ട കാര്യങ്ങൾ. വീട്ടിൽ തന്നെ ചെയ്തു നോക്കാം

ഈ മഹാമാരിയുടെ കാലത്തു പനിയോ. ചുമയോ, തൊണ്ടവേദനയോ ഉണ്ടായാൽ ഭയപ്പെടുന്നത് സ്വാഭാവികം. മഴ കാലമായതിനാൽ മഴ നനഞ്ഞു ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന ഉണ്ടായെന്നു വരാം. അതിനാൽ മഴക്കാലത്തു എന്തുകൊണ്ട് ഈ രോഗങ്ങൾ വരുന്നുവെന്നും അതിനുള്ള പരിഹാരം എന്തെന്നും നോക്കാം.

ഒന്നാമതായി മഴ വെള്ളത്തിന്റെ ടെംപറേറ്ററെ വളരെ കുറവാണ് എന്ന് മനസിലാക്കുക. മനുഷ്യ ശരീരത്തിന്റെ സാധാരണ ടെമ്പറേച്ചർ 97.5 ഡിഗ്രി ഫാരൻഹീറ്റ്‌ മുതൽ 99 ഡിഗ്രി ഫാരൻഹീറ്റ്‌ ആയിരിക്കും. മഴ നനയുമ്പോൾ തണുത്ത മഴവെള്ളം നമ്മുടെ ശരീരത്തിലെ ഈ ചൂടിനെ പെട്ടെന്ന് തന്നെ തണുപ്പിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ അകത്തുള്ള ടെമ്പറേച്ചർ കുറക്കുന്നു. ഈ വ്യതിയാനം സംഭവിക്കുമ്പോൾ പുറത്തുള്ള രക്ത കുഴലുകൾ ചുരുങ്ങുകയും അകത്തുള്ള രക്ത കുഴലിൽ കോൺസെൻട്രേറ്റ് ചെയ്യപ്പെടുകയും ചെയുന്നു.

ഇത് നമുക്ക് വളരെ ഊർജ നഷ്ടം സംഭവിക്കാതിരിക്കാനായി ശരീരത്തിന്റെ ഒരു മെക്കാനിസം ആണിത്. ഈ ടെമ്പറേച്ചര് വ്യത്യാസം നമ്മുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയ, വൈറസ് എന്നിവക്ക് ആക്റ്റീവ് ആകാനുള്ള അവസരമുണ്ടാക്കുകയും, വേഗം തന്നെ നമ്മുടെ ശരീരത്തിന്റെ ഊഷ്‌മ നില സ്വാഭാവികമാകുന്നതിനും മുൻപ് തന്നെ ഇവ ഇരട്ടിച്ചു പ്രവർത്തനം ആരംഭിക്കും. ഇതാണ് മഴ നനഞ്ഞാൽ രോഗം പിടിപെടുന്നതിന്റെ കാരണം.

പുതുമഴ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം ബാക്ടീരിയ, വൈറസ് മഴവെള്ളത്തിൽ കൂടികലരും. പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് നമ്മുടെ മൂക്കിന്റെ ഉൾഭാഗം വളരെ സെൻസിറ്റീവ് ആണെന്നും ബാക്ടീരിയ, വൈറസ് ആക്രമണം ഇവിടെയായാണ് കൂടുതലെന്നുമാണ്. ഇത് വളരെ പെട്ടെന്ന് തന്നെ മൂക്കിലൂടെ തൊണ്ടയെയും ബാധിക്കും.

മഴ നനഞ്ഞു അസുഖങ്ങൾ വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ മഴ നനയേണ്ടി വന്നാൽ ആദ്യം തന്നെ ചെയ്യാവുന്നത് ആവി പിടിക്കുകയാകുന്നു. അര ടീസ്പൂൺ ഉപ്പോ മഞ്ഞൾപൊടിയോ ഇതിൽ ചേർക്കാം. മറ്റൊന്ന് ഉപ്പിട്ട ചൂട് വെള്ളം കൊണ്ട് ഗാർഗിൽ ചെയ്യുകയാണ്. ഇഞ്ചി നീര് ചേർത്തും  ഗാർഗിൽ ചെയ്യാവുന്നതാണ്.

ഇതൊന്നും തന്നെ ബാക്ടീരിയ, വൈറസ് നശിപ്പിക്കാനല്ല മറിച്ചു ഇവയുണ്ടാക്കിയ ഇൻഫ്ളമേഷൻ കുറക്കാനേ ഉപകരിക്കുകയുള്ളൂ. ജിൻജർ ടീ, ചുക്ക് കാപ്പി  കുടിക്കുന്നതും ഇൻഫ്ളമേഷൻ കുറക്കാനുപകരിക്കും.  ഇതെല്ലം തന്നെ നിങ്ങള്ക്ക് വീട്ടിൽ വെച്ച് ചെയ്യാവുന്ന ലളിത മാർഗങ്ങളാണ്. എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കാൻ അമാന്തിക്കരുത്.