വർദ്ധിച്ചു വരുന്ന കറണ്ട് ബില്ലിന് ആശ്വാസമായി ഇനി കേന്ദ്രസഹായം ലഭിക്കും. അറിയേണ്ട കാര്യങ്ങൾ ഇതാ…!

നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഓരോവർഷവും കറണ്ട് ബില്ല് കൂടിക്കൂടിവരികയാണ്. സാധാരണ ജനങ്ങളെ വലയ്ക്കുന്ന ഇത്തരത്തിലുള്ള കറണ്ട് ബില്ലിൽ നിന്ന് താൽക്കാലികമായെങ്കിലും ആശ്വാസം നേടുന്നതിനായി കേന്ദ്ര ഗവൺമെൻറിൻറെ പുതിയൊരു പദ്ധതി കൂടി എത്തിയിരിക്കുകയാണ്.

ഏകദേശം 60,000 രൂപയോളമാണ് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകന് സഹായമായി ലഭിക്കാൻ പോകുന്നത്.പ്രകൃതി മലിനീകരണം സൃഷ്ടിക്കുന്ന കൽക്കരി, ഡീസൽ എന്നിവയിൽനിന്നുള്ള വൈദ്യുതിക്ക് പകരം സ്വാഭാവികമായ റിന്യൂവബിൾ വൈദ്യുതി ഉപയോഗിക്കുക എന്നുള്ള ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് സർക്കാർ ഇങ്ങനെയൊരു പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ഏകദേശം ഒരു ലക്ഷത്തോളം ആളുകൾക്ക് ആണ് ഇതിൻറെ ആനുകൂല്യം ലഭിക്കാൻ പോകുന്നത്. പുറപ്പുറം സോളാർ പ്ലാന്റ്  പദ്ധതി എന്ന പദ്ധതി മുഖേനയാണ് ഈയൊരു ആനുകൂല്യം സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരുക.വീടുകളിൽ പുരപ്പുറ സോളാർ പ്ലാൻറുകൾ സ്ഥാപിക്കുന്ന 200 മെഗാവാട്ട് പദ്ധതിക്ക് കൂടെയുള്ള അനുമതിയാണ് കേന്ദ്ര ഗവൺമെൻറ് കേരള സർക്കാരിന് നൽകിയിരിക്കുന്നത്.

ഇതിലൂടെ സബ്സിഡിയോടെ ലഭിക്കുന്ന സോളാർ വൈദ്യുത പ്ലാൻറുകൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരമാണ് ലഭിക്കുന്നത്. മൂന്ന് കിലോ വാട്ടിന്റെ സോളാർ  പ്ലാന്റിന് ഒന്നരലക്ഷം രൂപയാണ് ചെലവ് വരുക.ഇതിൻറെ 40% കേന്ദ്രസഹായമായി ലഭിക്കുന്നതായിരിക്കും.

വൈദ്യുത ബോർഡ് ടെൻഡർ വിളിച്ചായിരിക്കും അർഹതപ്പെട്ട ആളുകളെ കണ്ടെത്തുന്നത്. ഈയൊരു പദ്ധതി ഗാർഹിക ഉപഭോക്താക്കൾ കൂടി ഏറ്റെടുക്കുകയാണെങ്കിൽ വളരെയധികം ഗുണങ്ങളാണ് ഓരോരുത്തർക്കും  ഉണ്ടാകാൻ പോകുന്നത്.

വർദ്ധിച്ചു വരുന്ന കറണ്ട് ചാർജിൽ നിന്നുള്ള രക്ഷ മാത്രമല്ല, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, ഇടയ്ക്കിടെയുള്ള പവർകട്ട് ഇല്ലാതാക്കുന്നതിനും എല്ലാം ഇത് സഹായിക്കും. അതുകൊണ്ടുതന്നെ ഈ വിവരം എല്ലാവരും മനസ്സിലാക്കി വയ്ക്കുക. മാത്രമല്ല മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും ട്രൈ ചെയ്യുക.