പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലായെങ്കിൽ വലിയ ആപത്തിലേക്ക് ഇത് വഴിവയ്ക്കും

ഇന്നത്തെ തലമുറയിൽ അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാധനമാണ് പ്രഷർകുക്കർ. എന്നാൽ ഇത്തരം പ്രഷർകുക്കർ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ വലിയ നഷ്ടം തന്നെ കൊടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ അടുക്കള കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികളും ഇവിടെ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രഷർകുക്കറുകളുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് സേഫ്റ്റി വാൽവുകൾ. ഇത്തരം സേഫ്റ്റി വാൽവുകൾ കൃത്യമായ ഇടവേളയിൽ തന്നെ മാറ്റേണ്ടത് അനിവാര്യമാണ്. ഈ ചെറിയ സേഫ്റ്റി വാൽവുകൾ കൃത്യമായ ഇടവേളയിൽ മാറ്റിയില്ലെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള അപകടങ്ങൾക്ക് ഇത് വഴിവയ്ക്കുന്നതാണ്. മാത്രമല്ല സേഫ്റ്റി വാൽവുകൾ വാങ്ങുമ്പോൾ ഏത് കമ്പനിയുടേതാണ് പ്രഷർകുക്കർ അതിന്റെ തന്നെ സേഫ്റ്റി വാൽവുകൾ വാങ്ങുവാൻ ശ്രദ്ധിക്കുക. എന്നാൽ മാത്രമേ പൂർണ്ണ പരിരക്ഷ ലഭിക്കുകയുള്ളൂ.

പ്രഷർ കുക്കറിൽ ഒരു കാരണവശാലും മുഴുവനായി സാധനങ്ങൾ ഇട്ടുകൊണ്ട് പാചകം ചെയ്യാൻ പാടുള്ളതല്ല. ഏറ്റവും ഉചിതം പ്രഷർകുക്കറിന്റെ പകുതിയോളം പാചകം ചെയ്യുന്നതാണ്. ഒരു കാരണവശാലും കുക്കറിൽ നിന്നുള്ള മുഴുവൻ ആവിയും പോകാതെ കുക്കർ തുറക്കാൻ പാടുള്ളതല്ല. അഥവാ തുറക്കുകയാണെങ്കിൽ ഒരു പൊട്ടിത്തെറി മുന്നിൽ കണ്ടുകൊണ്ട് വേണം തുറക്കുവാൻ. അതുകൊണ്ടുതന്നെ ഇക്കാര്യം ശ്രദ്ധിക്കുക.

പ്രഷർകുക്കറിന് ഉള്ളിലുള്ള വാഷർ നല്ല വൃത്തിയായി ഓരോ പാചകത്തിന്റെ ശേഷവും കഴുകേണ്ടതാണ്. സാധാരണയായി കണ്ടു വരാറുള്ള ഒരു കാര്യമാണ് വാഷർ പ്രഷർ കുക്കറിൽ നിന്ന് ലൂസ് ആയിരിക്കുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ വാഷർ ഫ്രീസറിൽ വച്ച് നല്ലരീതിയിൽ തണുപ്പിച്ചതിനുശേഷം വീണ്ടും പ്രഷർകുക്കറിൽ ഇട്ട് ഉപയോഗിക്കുകയാണെങ്കിൽ നല്ല ടൈറ്റായി തന്നെ വാഷർ പ്രഷർകുക്കറിൽ ഇരിക്കുന്നതാണ്.