പ്രവാസികൾക്ക് സന്തോഷ വാർത്ത കോവിഡ് ധനസഹായമായ 5000 രൂപ ഉടൻ തന്നെ ബാങ്ക് അക്കൗണ്ടിൽ, കൂടാതെ വ്യാപാരികൾക്കും

കോവിഡിൻ്റെ പശ്ചാത്തലത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വിവിധങ്ങളായ സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ സാധാരണക്കാരായ ആളുകൾക്ക് കോ വിഡ് പശ്ചാത്തലത്തിൽ അപേക്ഷ വച്ചവർക്കുള്ള 5000 രൂപ ധനസഹായം നൽകുന്നത് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇത് തിരിച്ചടക്കേണ്ട ആവശ്യമില്ല. കോവിഡ് പ്രതിസന്ധിയെ  അതിജീവിക്കാൻ വേണ്ടിയാണ് ഇത് ലഭിക്കുന്നത്.

അതു കൂടാതെ നാഷണൽ ഹെൽത്ത് മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡിനെതിരെ പ്രവർത്തിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്ക് റിസ്ക് അലവൻസ് കൂട്ടി 20% മുതൽ  25% വരെ തുക കൂട്ടിയിട്ടുണ്ട്. കൂടാതെ  സാലറി പാക്കേജിൽ കൂടി വർദ്ധനവ് വരുത്തിയിട്ടുണ്ട്. മറ്റൊന്ന് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വന്ന നഷ്ടങ്ങൾക്ക് പരിഹാരം കൂടി സർക്കാർ കൈകൊണ്ടിട്ടുണ്ട്. എപ്പോൾ നൽകും എന്ന തീയ്യതി നിശ്ചയിച്ചില്ല.

നമുക്കറിയാവുന്ന കാര്യമാണ് നോർക്കാ റൂട്ട്സ് വഴി കോവി ഡിൻ്റെ പശ്ചാത്തലത്തിൽ മടങ്ങിപ്പോവാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ നൽകുന്ന പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഇതിൽ അപേക്ഷ സമർപ്പിച്ചവരിൽ എല്ലാവരുടെയും അപേക്ഷ പെൻ്റിംങ്ങിൽ ആയിരുന്നു. പിന്നീട്  അറിഞ്ഞത് ആദ്യ വെരിഫിക്കേഷൻ പൂർത്തിയായ മുപ്പതിനായിരം ആളുകൾക്ക് മാത്രമാണ് എത്തിച്ചേർന്നത്. എന്നാൽ ഇപ്പോൾ കിട്ടിയ വിവരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 കോടി രൂപ ഇതിന് അനുവദിച്ചിട്ടുണ്ട്. അത് പ്രവാസികളായ ആളുകൾക്ക് പെട്ടെന്ന് തന്നെ അവരുടെ അക്കൗണ്ടിൽ തുക എത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സന്തോഷകരമായ കാര്യം തിരിച്ചടക്കേണ്ടതില്ല ഈ പണം എന്നതാണ്.

കൂടാതെ കഴിഞ്ഞ 2018-2019 വർഷങ്ങളിൽ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായിരുന്നു. ക്ഷേമനിധിയിൽ അംഗങ്ങൾ  അല്ലാത്തവർക്കും അത്തരം വ്യാപാര സ്ഥാപ .നങ്ങൾക്കും 5000 രൂപ വീതം സഹായമായി ലഭിക്കുന്നുണ്ട്. നിലവിൽ പതിനായിരത്തി എണ്ണൂറോളം വരുന്ന സ്ഥാപ.നങ്ങൾ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുണ്ട്. അപ്പോൾ നിങ്ങളുടെ സ്ഥാപനങ്ങൾക്ക് എന്തെങ്കിലും തകരാറ് അന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തിരഞ്ഞെടുത്തതാണെങ്കിൽ നിങ്ങൾക്കും 5000 രൂപ ലഭിക്കും.

ഇപ്പോൾ ദിവസ വേതന അടിസ്ഥാനത്തിൽ നാഷണൽ ഹെൽത്ത് മിഷനിൽ (NHM) ൽ ദിവസവേതനമായി കരാർ തൊഴിലാളികളായി വർക്ക് ചെയ്യുന്നവരുണ്ട്. അവർ കോവിഡ് പശ്ചാത്തലത്തിൽ കുറേ ബുദ്ധിമുട്ടിയാണ് ഈ മേഖലയിൽ വർക്ക് ചെയ്യുന്നത്. അതു കൊണ്ട് അവരുടെ പ്രവർത്തനങ്ങളിൽ തടസപ്പെടാതിരിക്കാൻ അവർക്ക് വേണ്ടി തുക വർദ്ധിപ്പിച്ചിരിക്കുന്നു. കൂടാതെ അവർക്ക് ലഭിക്കുന്ന റിസ്ക് അലവൻസ് 20% മുതൽ 25% വരെ ഉയർത്തിയിട്ടുണ്ട്. അതു കൊണ്ട് അവർ ചെയ്യുന്ന  ജോലിക്ക് എല്ലാ വിധ ആനുകൂല്യങ്ങളും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതുപോലെ  കോ* വിഡ് പോരാളികളായ മെഡിക്കൽ ഓഫീസർമാരും ഡോക്ടർമാരുമൊക്കെ ഉണ്ട്. ഒന്നാം കാറ്റഗറിയിലുള്ള ഡോക്ടർമാർക്ക് നാൽപ്പതിനായിരം എന്നുള്ളത് അമ്പതിനായിരം ആക്കുകയും, കൂടാതെ ഫാർമസിസ്റ്റ്, ഹെൽത്തിൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നേഴ്സ് അങ്ങനെയുള്ള എല്ലാവർക്കും ഇരുപതിനായിരം രൂപ വരെ ആനുകൂല്യം ലഭിക്കും.

കൂടാതെ 20 % വരുന്ന റിസ്ക് അലവൻസ് അവർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രളയ പശ്ചാത്തലവും, കോവിഡ് വ്യാപനവും കണക്കിലെടുത്ത് ഇത്തരം ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അറിയാത്ത ഒട്ടനവധി പേർ നമ്മുടെ ഇടയിലുണ്ടാവും. ഇത്തരം കാര്യങ്ങൾ എല്ലാവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.