പ്രധാനമന്ത്രി ആത്മ നിർഭർ സ്വസ്ത് ഭാരത് യോജന!! രാജ്യത്തെ ആരോഗ്യമേഖലകൾ എല്ലാം വികസനത്തിലേക്ക്..! ആരും അറിയാതെ പോകരുത്…

ഇപ്പോൾ കിട്ടിയ വളരെ പ്രധാനപ്പെട്ട ചില വാർത്തകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്നാമത്തെ അറിയിപ്പ് എന്തെന്നാൽ രാജ്യത്തിലെ മുഴുവൻ ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനായുള്ള പ്രധാനമന്ത്രി ആത്മ നിർഭർ സ്വസ്ത് ഭാരത് പദ്ധതിക്ക് കേന്ദ്രസർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നു എന്നതാണ്.

ഇനി വരുന്ന ആറു വർഷം കൊണ്ട് പ്രാഥമിക ആരോഗ്യ മേഖല മുതൽ എല്ലാ മേഖലകളുടെയും സമ്പൂർണ്ണമായ വികസനമാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമാക്കുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ,മരുന്ന്,ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ എല്ലായിടത്തും പരിപൂർണ്ണ വികസനം എത്തിക്കുവാൻ ആണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ എല്ലാമേഖലകളിലും എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള ആരോഗ്യപരിരക്ഷ ലഭ്യമാക്കാൻ ഈ പദ്ധതി വഴി സാധിക്കും. ഈ പദ്ധതിയിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 3352 ബ്ലോക്കുകളിലും സംയോജിത പരിശോധനാ ലാബുകൾ സജ്ജീകരിക്കുന്നതാണ്.

ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ്പ്രധാനമന്ത്രി ആത്മ നിർഭർ സ്വസ്ത് ഭാരത് പദ്ധതി  ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്ന തോടുകൂടി രാജ്യത്തിലെ ആരോഗ്യ മേഖലകൾക്ക് എല്ലാം സമ്പൂർണ്ണ വികസനം കൈവരിക്കാനാകും.

മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് എന്തെന്നാൽ,കേരളത്തിലെ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു എന്നതാണ്. അടുത്ത രണ്ടാഴ്ച കൂടി കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ ആദ്യ പകുതി ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് വ്യാപനത്തിന് ശമനം ഉണ്ടാകും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് ഇതിന്റെ സൂചനയായി കണക്കാക്കാം.

മറ്റൊരു അറിയിപ്പ് എന്തെന്നാൽ വരുന്ന അഞ്ചുവർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അറിയിച്ചിരിക്കുന്നു. ഭൂരഹിതരായ എല്ലാവർക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വരുന്ന അഞ്ചുവർഷത്തിനുള്ളിൽ പാർപ്പിടങ്ങൾ നൽകുവാനാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഈ വാർത്ത പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.