ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ ലോലിപോപ്പ് ഉണ്ടാക്കാം. ഒരു വെറൈറ്റി ഡിഷ്..

ഇന്നൊരു വെറൈറ്റി ഡിഷ് ഉണ്ടാക്കാം. പൊട്ടറ്റോ ലോലിപോപ്പ്. അധികം പണിയൊന്നുമില്ല കേട്ടോ. വേഗത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം. എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.

ഉരുളക്കിളങ്ങ് – 4 എണ്ണം, ഉള്ളി – 1, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, ബ്രെഡ് പൊടി – കാൽ കപ്പ, മുളക് പൊടി – കാൽ ടീസ്പൂൺ ,മല്ലിപ്പൊടി – 1 ടീസ്പൂൺ, ജീരകപ്പൊടി – 1 ടീസ്പൂൺ ,ചാറ്റ് മസാല- 1 ടീസ്പൂൺ, ഉപ്പ് – പാകത്തിന്, നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ, മൈദ – രണ്ട് ടേബിൾ സ്പൂൺ, വെള്ളം, ടൂത്ത് പിക്ക്സ്.

ഇതൊക്കെ കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം. ആദ്യം ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. നല്ലവണ്ണം വെന്ത് കിട്ടണം. പിന്നീട് അത് തണുത്ത ശേഷം തോൽകളഞ്ഞ് അതിനെ ഒരു ബൗളിൽ ഇടുക. പിന്നീട് ഉരുളക്കിഴങ്ങ് അടിക്കുക.അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ബ്രെഡ് പൊടി, ജീരകപൊടി, മല്ലിപൊടി, ചാറ്റ് മസാല, മുളക് പൊടി, ഉപ്പ്. ഇതൊക്കെ ഇട്ട് കുഴക്കുക. പിന്നെ കുറച്ച് നാരങ്ങാനീര് ഒഴിക്കുക. അതൊക്കെ മിക്സാക്കി ഒരു അഞ്ച് മിനുട്ട് വയ്ക്കുക. പിന്നീട് വേറൊരു ബൗളിലേക്ക് മൈദയിടുക, അതിൽ ഒരു നുള്ള് ഉപ്പിട്ട് വെള്ളം ഒഴിച്ച് കലക്കിയെടുക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.

അതിൽ എണ്ണ ഒഴിക്കുക. ഗ്യാസ് ഓണാക്കുക. അപ്പോഴേക്കും തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് ഉരുളകളാക്കി വയ്ക്കുക. മൈദയുടെ കൂട്ടും, പിന്നെ ബ്രെഡിൻ്റെ പൊടിയും എടുത്ത് വയ്ക്കുക. ഉരുളകളാക്കി വച്ച ഉരുളക്കിഴങ്ങ് ഓരോന്നായി മൈദയിൽ മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ ഇട്ട് ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. എണ്ണ നല്ല ചൂടായാൽ മാത്രമേ ഇട്ട്കൊടുക്കാവൂ .പാകമായ ഉരുളക്കിഴങ്ങ് എടുത്തു വയ്ക്കുക. അതിൽ ഓരോന്നിലും ഓരോ ടൂത്ത് പിക്കെടുത്ത് കുത്തികൊടുക്കുക. കുറച്ചു ചൂടാറിയ ശേഷം കഴിച്ചു നോക്കൂ. ലോലിപോപ്പ് കഴിക്കുന്നതു പോലെ കഴിക്കൂ.കുട്ടികൾക്ക് ഇഷ്ടപ്പെടും. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാൻ വളരെ ടേസ്റ്റാണ്. വേഗത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

Leave a Comment