പോസ്റ്റോഫീസിൽ സേവിംങ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ വളരെ നേട്ടങ്ങൾ ഉണ്ടാക്കാം. എങ്ങനെ എന്ന് വിശദമായി നോക്കാം

പോസ്റ്റ് ഓഫീസ് നിരവധി സേവിംങ്ങ്സ് അക്കൗണ്ടുകൾ നിലവിലുണ്ട്. പക്ഷേ പലർക്കും ഈ അക്കൗണ്ടിനെ കുറിച്ച് അധികം അറിയില്ല. പൊതുമേഖല,സ്വകാര്യ മേഖല ബാങ്കുകളിൽ പണം നിക്ഷേപിക്കാനും, പിൻവലിക്കാനും തുടങ്ങി പല കാര്യങ്ങൾക്ക് ചില ബാങ്കുകൾ ചാർജ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.

ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുമുണ്ട്. എന്നാൽ നിങ്ങൾക്ക് പോസ്റ്റോഫീസിൽ സെയ് വിംങ്ങ്സ് അക്കൗണ്ട് തുടങ്ങിയാൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല.

സാധാരണ ബാങ്കുകളിലെ SBഅക്കൗണ്ടിന് തുല്യമാണ് പോസ്റ്റ് ഓഫീസ് സെയ് വിംങ്ങ്സ് അക്കൗണ്ട്. രാജ്യത്ത് നിലവിൽ ഒന്നര ലക്ഷത്തിലധികം പോസ്റ്റോഫീസുകൾ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്നിൽ ചെന്നാൽ നിങ്ങൾക്ക് സെയ് വിംങ്ങ്സ് അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ ലഭിക്കുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച്, തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കി അപേക്ഷ നൽകിയാൽ അക്കൗണ്ട് തുടങ്ങാവുന്നതാണ്.

ഈ അക്കൗണ്ട് തുടങ്ങാൻ ഡെപ്പോസിറ്റ് ചെയ്യേണ്ടത് 500 രൂപയാണ്. ഇങ്ങനെ അക്കൗണ്ട് തുടങ്ങിയാൽ നിങ്ങൾക്ക് ചെക്ക് ബുക്കും,ATM കാർഡും ലഭിക്കും. ഒരു വർഷം 10 ചെക്ക് ലീഫുകൾ ഫ്രീയായി നൽകും. പിന്നീട് ചെക്ക് ലീഫ് ലഭിക്കാൻ 2 രൂപ നൽകേണ്ടതുണ്ട്. കൂടാതെ മൂന്നു വർഷത്തിലൊരിക്കലെങ്കിലും ഒരു ട്രാൻസാക്ഷൻ നടത്തിയിരിക്കുകയേ ചെയ്യേണ്ടതുള്ളൂ.

പോസ്റ്റോഫീസ് സേവിംങ്സ് അക്കൗണ്ട് പ്രായപൂർത്തിയാകാത്തവർക്കും തുറക്കാവുന്നതാണ്. പത്തു വയസിൽ കുറയാത്ത ആർക്കു വേണമെങ്കിലും അക്കൗണ്ട് തുറക്കാവുന്നതാണ്. വർഷത്തിൽ 500 രൂപ മിനിമം ബാലൻസില്ലെങ്കിൽ വർഷത്തിൻ്റെ അവസാനം 100 രൂപ പിഴ ഈടാക്കും. ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക് ആവശ്യമാണെങ്കിൽ 50 രൂപ നൽകണം. അതുപോലെ നിങ്ങൾക്ക് ഒരു പോസ് റ്റോഫീസിലെ അക്കൗണ്ടിൽ നിന്ന് മാറി മറ്റൊരു പോസ്റ്റോഫീസിലേക്ക് മാറാൻ 100 രൂപ നൽകിയാൽ മതി.

പോസ്റ്റോഫീസ് അക്കൗണ്ടുകൾക്ക് 10,000 രൂപ പലിശയടക്കം ഉണ്ടെങ്കിൽ ഇൻകം ടാക്സ് നിയമപ്രകാരം ഇളവും നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഉള്ളതുപോലെ പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റുകളും സ്വന്തമായി ATM ഉം സ്ഥാപിച്ചു വരുന്നുണ്ട്. പോസ്റ്റോഫീസ് അക്കൗണ്ട് വഴി എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം. അതിന് യാതൊരു ചാർജ്യം ഈടാക്കുന്നതല്ല.

പോസ്റ്റോഫീസിലെ ഫിക്സഡ് ഡെപ്പോസിറ്റിന് മറ്റ് ബാങ്ക് അക്കൗണ്ടുകളേക്കാൾ ലാഭം കൂടുതലാണ്. അതുപോലെ FDകൾക്ക് പലിശ നിരക്ക് 6.25% മുതൽ 7.5% വരെ ആണ്. എന്നാൽ ചില ബാങ്കുകളിൽ 3.75% മുതൽ 7.25% വരെയാണ്. കൂടാതെ പോസ് റ്റോഫീസ് SB അക്കൗണിത്” 4 % പലിശ ലഭിക്കും. സ്ഥിര നിക്ഷേപ പദ്ധതികളും, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതികളും പോസ്റ്റോഫീസിൽ ലഭ്യമാണ്.