2020 ഡിസംബർ 12-ന് ശേഷം പോസ്റ്റ് ഓഫീസിലെ പുതിയ നിയമങ്ങൾ ഇങ്ങനെ. പോസ്റ്റോഫീസിൽ അക്കൗണ്ട് ഉള്ള വ്യക്തികളും പുതുതായി അക്കൗണ്ട് എടുക്കാൻ പോകുന്ന വ്യക്തികളും വളരെ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്.

പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകൾ പലതരത്തിലുള്ള സർവീസ് ചാർജുകളും കൂടാതെ 1000 രൂപ മുതൽ 10,000 രൂപ വരെ മിനിമം ബാലൻസ് വേണമെന്ന നിബന്ധനകളും കൊണ്ടുവന്നപ്പോൾ സാധാരണക്കാർക്ക് വളരെയധികം ആശ്വാസമായിരുന്നു പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകൾ.

സർവീസ് ചാർജുകൾ ഇല്ലാ എന്നതും മിനിമം ബാലൻസ് വെറും 50 രൂപ മതിയെന്നും ഉള്ള പോസ്റ്റ് ഓഫീസിന്റെ നിബന്ധന സാധാരണക്കാർക്ക് വളരെയധികം ആശ്വാസമായിരുന്നു. എന്നാൽ 2020 ഡിസംബർ പന്ത്രണ്ടാം തീയതി മുതൽ ചില പുതിയ നിയമങ്ങൾ പോസ്റ്റ് ഓഫീസുകളിൽ വരുത്താൻ പോവുകയാണ്. പുതിയ നിയമപ്രകാരം ഉള്ള കാര്യങ്ങൾ ചെയ്യാത്തവരുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിസംബർ മാസം പന്ത്രണ്ടാം തീയതി മുതൽ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഒരു മാറ്റം എന്നത് മിനിമം ബാലൻസ് 50 എന്നുള്ളത് 500 രൂപയാക്കി ഉയർത്തി എന്നതാണ്. മിനിമം ബാലൻസ് 500 രൂപ നിലനിർത്തേണ്ടത് നിർബന്ധമാണ് എന്നാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് അറിയിച്ചിരിക്കുന്നത്. 2020 ഡിസംബർ പതിനൊന്നാം തീയതിയോടെ പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തുക എന്നാണ് നിർദ്ദേശം.

പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ സാമ്പത്തിക വർഷാവസാനം 100 രൂപ പിഴയായി നൽകേണ്ടിവരും. ഇനി മുതൽ പുതിയ പോസ്റ്റോഫീസ് അക്കൗണ്ട് തുടങ്ങുവാൻ 500 രൂപ നൽകേണ്ടതാണ്. കൂടാതെ മൂന്ന് വർഷത്തിലൊരിക്കൽ ഒരു ട്രാൻസാക്ഷൻ നടത്തേണ്ടതാണ്.

മൂന്നു വർഷമായി ട്രാൻസാക്ഷൻ ഒന്നുമില്ലാതെ സീറോ ബാലൻസ് അക്കൗണ്ടുകൾ ഇനിമുതൽ ഓട്ടോമാറ്റിക്കായി ക്ലോസ് ആവുന്നതാണ്. ബാങ്കുകളെ പോലെ പോസ്റ്റോഫീസ് ഡിപ്പാർട്ട്മെന്റും സ്വന്തമായി എടിഎം കൗണ്ടറുകൾ രാജ്യമാകെ സ്ഥാപിച്ച് വരുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന എടിഎം കാർഡ് ഉപയോഗിച്ച് എടിഎം കൗണ്ടറുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാൻ കഴിയുന്നതാണ്. ഇതിന് യാതൊരു സർവീസ് ചാർജ്ജും ഈടാക്കുന്നതല്ല.