7 ശതമാനം സബ്സിഡിയിൽ ലോൺ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയെക്കുറിച്ചറിയാം. കൂടുതൽ വിവരങ്ങൾ സഹിതം

നമുക്കെല്ലാവർക്കും അറിയാം പൊതുജനങ്ങളുടെ ക്ഷേമത്തിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഈ ഒരു കൊറോണ കാലത്ത് തന്നെയാണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ അധികം ആളുകൾക്ക് അത് ഉപയോഗപ്രദമായി എന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്.

കാരണം ഈ ഒരു സാഹചര്യത്തിൽ പല ആളുകളും സാമ്പത്തികമായി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളും അതുപോലെ തന്നെ തൊഴിൽ നഷ്ടപ്പെട്ട ആളുകളും ആയിരിക്കും. അവർക്കെല്ലാം വേണ്ടിയാണ് ഇത്തരത്തിൽ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുള്ളത്. ലോക് ഡൗണിന്റ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വളരെയധികം ആനുകൂല്യങ്ങൾ നമുക്കായി നൽകുകയുണ്ടായി. ഇവയിൽ പലതും നമുക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഇവിടെ പറയുന്നത്. ഏകദേശം പതിനായിരം രൂപ നിങ്ങളുടെ കയ്യിലേക്ക് എത്തുന്ന, അതായത് ലോണായി കിട്ടുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് പരിചയപ്പെടുത്തുന്നത്. ആർക്കൊക്കെയാണ് ഈ തുക ലഭിക്കുക, അല്ലെങ്കിൽ ആർക്കൊക്കെ ഈ തുക ലഭിക്കുവാൻ വേണ്ടി അപേക്ഷിക്കാൻ കഴിയുമെന്നുള്ള കാര്യങ്ങൾ എല്ലാം വിശദമായി പരിശോധിക്കാം. ലോക് ഡൗണിന്റ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വളരെയധികം ആനുകൂല്യങ്ങൾ സാമ്പത്തികമായും അല്ലാതെയും ആവിഷ്കരിച്ചിരുന്നു.

വായ്പകളും ഭക്ഷ്യസാധനങ്ങളുടെ വിതരണവും എല്ലാം ഇവയിൽ ചിലത് മാത്രമാണ്. ലോക് ഡൗണിന്റ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിർഭർ പദ്ധതിയിലെ സ്വനിധി പദ്ധതിപ്രകാരം ഈ തുക നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇപ്പോൾ തന്നെ ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകൾ ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കുകയും ഏകദേശം ആറ് ലക്ഷത്തോളം ആളുകൾക്ക് ഈ തുക നൽകുകയും ചെയ്തിട്ടുണ്ട്.

ശരിയായി നിങ്ങൾ ഈ തുക മുഴുവൻ അടക്കുകയാണെങ്കിൽ നിങ്ങൾക്ക് 7 ശതമാനം സബ്സിഡി ലഭിക്കും. ഇതിനു ശേഷമുള്ള തുക നിങ്ങൾ അടച്ചാൽ മതിയാകും. ഈ തുകയ്ക്ക് ഒരു വർഷത്തെ കാലാവധി നിങ്ങൾക്ക് തിരിച്ചടവിന് ആയി ലഭിക്കും. ഒരു വർഷത്തിനുള്ളിൽ നിങ്ങൾ ഈ തുക മുഴുവനായി നടക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ തുക നിങ്ങളുടെ ബിസിനസ് ആവശ്യത്തിനായി അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി ലഭിക്കും.

ഈ തുകയ്ക്ക് വേണ്ടി അപേക്ഷിക്കാൻ കഴിയുന്ന ആളുകളെ കുറിച്ച് പറയാം. ലോണിന്റെ അടവിൽ ഈ കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ളത് തെരുവിൽ കച്ചവടം ചെയ്യുന്ന ആളുകളും അതുപോലെ തന്നെ മറ്റു ചെറുകിട കച്ചവടക്കാരുമാണ്. ഇതുപോലെയുള്ള തെരുവ് കച്ചവടക്കാർക്കും അതുപോലെതന്നെ ചെറുകിട കച്ചവടക്കാർക്കും ആണ് ഇപ്പോൾ തുക അനുവദിച്ചു വരുന്നത്.

ഇതിനായി നിങ്ങൾക്ക് ഓൺലൈൻവഴി അപേക്ഷിക്കാവുന്നതാണ്. ഈയൊരു പദ്ധതി പ്രകാരമുള്ള തുക ഇപ്പോൾ വിതരണം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും നേരം വൈകാതെ തന്നെ നിങ്ങൾ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല അർഹരായ മറ്റു ആളുകളിലേക്ക്‌ കൂടി ഈ വിവരം എത്തിക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ സന്ദർശിക്കുക