കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച പണം തിരികെ നൽകണം. ആനുകൂല്യം ഏറ്റുവാങ്ങിയവർ 8ന്റെ പണി. കൂടുതൽ വിവരങ്ങൾ അറിയൂ….

രാജ്യത്തെ ഓരോ വ്യക്തികൾക്കും കേന്ദ്രസർക്കാർ ഒട്ടനവധി അനുകൂല്യങ്ങൾ നൽകി വരികയാണ്. ഇങ്ങനെ രാജ്യത്തെ കർഷകരായിട്ടുള്ള വ്യക്തികൾക്ക് വളരെയധികം ആനുകൂല്യങ്ങൾ നൽകുന്ന ഒരു പദ്ധതിയാണ് പി എം കിസാൻ സമ്മാൻ നിധി. ഈ പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് ഒരു നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാർ നൽകുന്ന ഈ ആനുകൂല്യം കൈപ്പറ്റിയവർക്ക് ഇപ്പോഴിതാ ആനുകൂല്യം കൈപ്പറ്റണ്ടായിരുന്നു എന്ന തോന്നൽ വരാൻ പോവുകയാണ്. കൂടുതൽ വിവരങ്ങൽ പരിശോധിക്കാം.

കേന്ദ്രസർക്കാർ നൽകുന്ന ഈ ആനുകൂല്യം കൈപ്പറ്റിയവർക്ക് എട്ടിന്റെ പണിയാണ് വരാൻ പോകുന്നത്. കേന്ദ്രസർക്കാർ തന്നെയാണ് ഇതിനെ സംബന്ധിച്ചിട്ടുള്ള നിർദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വഴി ആനുകൂല്യം കൈപ്പറ്റിയവർക്കാണ് ഇത് കൂടുതലായി ബാധിക്കുക. ആദായനികുതി എടുക്കുന്നവർ, അനർഹമായി കിസാൻ സമ്മാൻ നിധി എന്ന പദ്ധതിയിൽ കയറി കൂടിയവർ എന്നിങ്ങനെയുള്ളവർ ഈ പദ്ധതിയിലൂടെ ലഭിച്ച തുക സർക്കാരിന് തന്നെ തിരികെ നൽകണമെന്ന നിർദ്ദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

കേന്ദ്രസർക്കാർ ഇപ്പോഴിതാ ഇതിനെതിരെയുള്ള എല്ലാ നടപടികളും എടുത്തു തുടങ്ങിയിരിക്കുന്നു. ജില്ലാ തിരിച്ചു കൊണ്ടു തന്നെ അനർഹമായി ഈ പദ്ധതിയിൽ കയറിക്കൂടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പതിനായിരത്തിനു മുകളിൽ വ്യക്തികളാണ് ഈ പദ്ധതിയിലൂടെ അനർഹമായി ആനുകൂല്യം ഏറ്റുവാങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതിയിൽ നിന്ന് അനർഹമായി അനുകൂലം കൈപറ്റിയവർ എറണാകുളം ജില്ലയിൽ നിന്നാണ്. അനർഹരായി ഈ പദ്ധതിയിലൂടെ ആനുകൂല്യം കൈപ്പറ്റിയവർ അത് തിരികെ സർക്കാരിനെ ഏൽപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് കൃഷി ഓഫീസർമാർക്ക് ബന്ധപ്പെട്ട വകുപ്പ് നിർദേശം നൽകി കഴിഞ്ഞിരിക്കുകയാണ്.