കിസാൻ സമ്മാൻനിധി 2000 രൂപ വീണ്ടും. അപേക്ഷ മുടങ്ങിയെങ്കിൽ ഇത് പോലെ തെറ്റ് തിരുത്താൻ പുതിയ ഓപ്ഷൻ

ചെറുകിട നാമമാത്ര കർഷകർക്കായി നിലവിൽ വന്ന കിസാൻ സമ്മാൻനിധിയുടെ 2000 രൂപ ഡിസംബറിൽ വീണ്ടും എത്തുകയാണ്. 2020- 2021 വർഷത്തെ അവസാന ഗഡുവാണ് ലഭിക്കാൻ പോവുന്നത്. 2021- 2022 വർഷത്തെ വിതരണം ആരംഭിക്കുന്നത് ഏപ്രിൽ മാസം മുതലായിരിക്കും. വർഷത്തിൽ 4 മാസ കാലയളവിൽ 3 മാസമായി 6000 രൂപയാണ് ലഭിക്കുന്നത്.

ഈ വർഷത്തെ അവസാന ഗഡു ഡിസംബർ സെക്കൻ്റ് വീക്ക് മുതൽ തന്നെ വിതരണം തുടങ്ങുന്നതായിരിക്കും. വവിധ ബാങ്ക് അക്കൗണ്ടുകളാണെങ്കിലും ഒറ്റ പ്രോസസിംങ്ങിലൂടെ വളരെ പെട്ടെന്ന് തന്നെ രാജ്യത്തുള്ള എല്ലാ കർഷകരിലും എത്തുന്നതായിരിക്കും. നമ്മുടെ സംസ്ഥാനത്ത് വളരെ കുറവ് കർഷകർ മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. അതിനാൽ അർഹരായവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സമർപ്പിച്ചവർക്ക് ചില പോരായ്മകൾ വന്നിട്ടുണ്ട്. അത് പരിഹരിക്കാൻ ഇതിന് മുമ്പ് കിസാൻ സമ്മാൻ നിധി വെബ്സൈറ്റിൽ അതിനായി ഒരു ഓപ്ഷൻ കൂടി കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുകയാണ്. അപ്ഡേഷൻ ഓഫ് സെൽഫ് രജിസ്ട്രേഷൻ എന്ന സംവിധാനമാണ് ഏറ്റവും അവസാനമായി രുക്കിയിരിക്കുന്നത്. അവിടെ കർഷകർ നിങ്ങളുടെ ആധാർ നമ്പറും, ഒരു കാപ്ച വേരിഫിക്കേഷനിൽ നൽകിയ അക്കങ്ങളോ അക്ഷരങ്ങളോ പകർത്തി വെരിഫൈ ചെയ്ത ശേഷം അടുത്ത പേജ് ഓപ്പണാവും. അവിടെ അവർ രജിസ്റ്റർ ചെയ്യുമ്പോൾ സമർപ്പിച്ച ഡീറ്റെയ്ൽസ് കാണാൻ സാധിക്കും. അത് എഡിറ്റിംങ്ങ് വരുത്താനുള്ള ഓപ്ഷനായിട്ടാണ് അപ്ഡേഡേഷൻ ഓഫ് സെൽഫ് രജിസ്ട്രേഷൻ എന്ന രീതി കൊണ്ടു വന്നിരിക്കുന്നത്.

നിങ്ങൾക്ക് വന്ന തെറ്റുകൾ തിരുത്തി തുടർന്ന് 2000 രൂപ ആനുകൂല്യം ലഭിക്കാൻ സാധിക്കും. അതു കൊണ്ട് നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഇങ്ങനെ ചെയ്യുക. ഈ വിവരങ്ങൾ അറിയാത്ത നിരവധി പേർ നമ്മുടെയിടയിൽ ഉണ്ടാവാം. അവരിൽ കൂടി ഈ വിവരം എത്തിക്കുക.