ഭക്ഷണം പാക്ക്‌ ചെയ്യാനായി പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്!!!

എല്ലാവരും ദിവസേന തിരക്കുപിടിച്ച ജീവിതശൈലിയിലൂടെ ആണ് ഇപ്പോൾ  കടന്നു പോകുന്നത്. ഇത്തരത്തിൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾ വേണ്ടവിധത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ വിട്ടുപോകുന്ന പലകാര്യങ്ങളും നമ്മളുടെ ആരോഗ്യത്തിനും ജീവനും വരെ ഭീഷണി ആകാറുണ്ട്. അത്തരത്തിൽ ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. അത് എന്താണെന്ന് നമുക്ക് പരിശോധിക്കാം. ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിലും സ്കൂൾ കുട്ടികൾ ആണെങ്കിലും ഉച്ചഭക്ഷണം എപ്പോഴും കൈയ്യിൽ കരുതുന്നവർ ആയിരിക്കും.

ഇത് കൂടാതെ മറ്റു പല സാഹചര്യങ്ങളിലും നമുക്ക് പാക്ക് ചെയ്ത്  ഫുഡ് കൊണ്ടു പോകേണ്ടതായി വരാറുണ്ട്. ഇങ്ങനെ ഭക്ഷണം പാക്ക്  ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം. ഇത്തരത്തിൽ ഭക്ഷണം പാക്ക് ചെയ്തു വെക്കുന്നത് വഴി ഭക്ഷണത്തിൻറെ ചൂടും, പോഷക സമ്പത്തും, രുചിയും, മണവും എല്ലാം നിലനിർത്താൻ സാധിക്കാറുണ്ട്.

എന്നാൽ ഇതെല്ലാം ഭക്ഷണം പൊതിയുന്ന വസ്തുവിനെ  ആശ്രയിച്ചിരിക്കും ഉണ്ടാവുക. പല ആളുകളും പല തരത്തിലാണ് ഭക്ഷണം പാക്ക് ചെയ്യാറുള്ളത്. ചില ആളുകൾ സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം പാക്ക്  ചെയ്യുമ്പോൾ മറ്റുചിലർ പേപ്പറുകളിലും, പ്ലാസ്റ്റിക് പാത്രങ്ങളിലും എല്ലാമാണ് ഭക്ഷണം പാക്ക് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ദോഷവശങ്ങൾ എന്തെല്ലാമാണ് എന്ന് പല ആളുകൾക്കും അറിയില്ല.

പത്ര കടലാസുകളും, മറ്റു പേപ്പറുകളും,  പ്ലാസ്റ്റിക് കവറുകളും,  മറ്റു പ്ലാസ്റ്റിക് പാത്രങ്ങളും ഒന്നും തന്നെ ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം ഭക്ഷണത്തിലെ ചൂടും പ്ലാസ്റ്റിക്കും തമ്മിലുള്ള പ്രവർത്തനങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഘടകങ്ങളെ സൃഷ്ടിക്കും. അതുപോലെതന്നെയാണ് പേപ്പറുകൾ ഉപയോഗിക്കുമ്പോഴും. അപ്പോൾ എന്തിലാണ് ഭക്ഷണം പാക്ക് ചെയ്യുക? ചപ്പാത്തി പോലുള്ള വിഭവങ്ങൾ പാക്ക് ചെയ്യുന്നതിനായി ബട്ടർ പേപ്പർ ഉപയോഗിക്കാവുന്നതാണ്.

സ്കൂൾ കുട്ടികൾക്കും മറ്റും സ്റ്റീലിന്റെ ലഞ്ച്  ബോക്സിൽ ആഹാരം കൊടുത്ത് അയക്കുന്നതാണ് ആരോഗ്യകരം. നിരവധി ആളുകൾ പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് അത്ര നല്ലതല്ല. ഭക്ഷണങ്ങൾ മാത്രമല്ല തിളപ്പിച്ചാറിയ വെള്ളവും പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നത് നല്ലതല്ല. ജോലി ചെയ്യുന്ന ആളുകൾക്ക്  ആണെങ്കിലും, സ്കൂൾ കുട്ടികൾക്ക് ആണെങ്കിലും സ്റ്റൈൻലെസ് സ്റ്റീൽ ബോട്ടിലുകളിൽ വെള്ളം കൊടുത്തുവിടാൻ ആയി ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ആരോഗ്യകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ കാര്യം എല്ലാവരും ശ്രദ്ധിക്കുക.