നിങ്ങളുടെ ഫോണിൽ നിന്ന് വലിയ തുക നഷ്ടമാകും. ഈ കാൾ എടുത്താൽ. പുതിയ രീതിയിൽ ഉള്ള തട്ടിപ്പുകൾ അറിയൂ..

മനുഷ്യന് അത്യാഗ്രഹം തുടങ്ങിയ കാലം തൊട്ടേ തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അധ്വാനിക്കാതെ അന്ന്യന്റെ സമ്പാദ്യം കൈക്കലാക്കുകയാണ് എല്ലാവിധ തട്ടിപ്പുകാരുടെയും ലക്ഷ്യം. ഇന്ന് സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചു നിൽകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

പഴയകാല തട്ടിപ്പുകളിൽ നിന്നും ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് പ്രധാനമായും ടെലികോം മേഖലയെ ആശ്രയിച്ചാണ് ഉള്ളത്. അജ്ഞാതമായ നമ്പറിൽ നിന്നും മിസ്ഡ് കോൾ, എസ്എംഎസ് എന്നിവ ഒട്ടനവധി നമ്പറുകളിലേക്ക് ഒരേസമയം അയക്കപെടും.

നമ്പർ എന്തെന്ന് ശരിക്കും ശ്രദ്ധിക്കാതെ സ്വന്തക്കാരോ അറിയുന്നവരോ ആണെന്ന് കരുതി തിരിച്ചു വിളിക്കുകയും എസ് എം എസ്സിന് റിപ്ലൈ കൊടുക്കുകയും ചെയ്യുന്നവരാണ് കൂടുതലായും ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയാവുന്നത്. നിലവിൽ ‘വാൻഗിരി’ എന്ന് പേരിട്ടിരിക്കുന്ന രീതിയിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്.

അതായത് കോൾ ദൈർഘ്യത്തിന് കൂടുതലായ ചാർജ് ഈടാക്കുന്ന പ്രീമിയം നമ്പറുകളിലേക്ക് തിരിച്ച് കോൾ എത്തിക്കാൻ ഉള്ള രീതിയിൽ കെണി ഒരുക്കാൻ പല വിദേശ നമ്പറുകളിൽ നിന്നും മിസ്ഡ് കോൾ അയക്കുന്നതാണ് പുതിയ രീതി. ഇത്തരം വിദേശരാജ്യങ്ങളിൽ നിന്നുള്ള നമ്പറുകൾ കാണാൻ ഇടയായാൽ പരിചയക്കാർ ആണെന്ന് കരുതി തിരിച്ചു വിളിക്കുന്ന മൊബൈലിൽ ഐഎസ്ഡി സേവനം ഉള്ള ഉപഭോക്താക്കൾക്കാണ് പണം നഷ്ടമാകുന്നത്.

പല നമ്പറുകളിൽ നിന്ന് കോൾ വന്നിട്ടുണ്ടെങ്കിലും തിരിച്ചു വിളിക്കുന്ന സമയത്ത് ഏതെങ്കിലും രാജ്യത്തെ അധിക കോൾ ചാർജ് ഈടാക്കുന്ന പ്രീമിയം നമ്പറിലേക്ക് ആയിരിക്കും കോൾ പോവുക. അങ്ങേത്തലയ്ക്കൽ ചിലപ്പോൾ റെക്കോർഡ് ചെയ്തു വെച്ച ശബ്ദങ്ങൾ ആയിരിക്കും കേൾക്കാൻ സാധിക്കുക. എത്രമാത്രം കോൾ ദൈർഖ്യം കൂടുന്നുവോ തട്ടിപ്പുകാർക്ക് അത്രയും ലാഭമുണ്ടാകും. ഐ എസ് ഡി സേവനം ഉള്ളവർ പോസ്റ്റ് പെയ്ഡ് രീതിയിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ മാസാവസാനം ബില്ല് വരുമ്പോഴായിരിക്കും എത്രമാത്രം രൂപയാണ് ഈ രീതിയിൽ നഷ്ടമായിരിക്കുന്നത് എന്നറിയുന്നത്.

ആയതിനാൽ വിദേശ നമ്പറുകളിൽ നിന്നും മിസ്ഡ് കോൾ കണ്ടാൽ തിരിച്ചു വിളിക്കാതിരിക്കുക. ഇത്തരത്തിലുള്ള പല തട്ടിപ്പുകളും ഇപ്പോൾ നടന്നുവരുന്നുണ്ട്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ആ കോൾ വന്നാൽ വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലും നൽകാതിരിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും