പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ ചേരും..!! 6000 കോടി കേന്ദ്രത്തിന് പോകും ;വില കുറയ്ക്കാൻ സാധിക്കില്ലെന്ന് കേരള സംസ്ഥാന ധനമന്ത്രി..!! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്..!!

സംസ്ഥാനത്തെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇവിടെ പങ്കു വെക്കുന്നത്.നമ്മുടെ രാജ്യത്ത് ഇന്ധന വില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും 100 രൂപക്ക് മുകളിൽ ആണ് പെട്രോളിനും ഡീസലിനും വില. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപന്നങ്ങളിൽ ഏർപ്പെടുത്തുന്ന നികുതി മൂലമാണ് ഏകദേശം 39 രൂപ അടിസ്ഥാന വില വരുന്ന പെട്രോളിയം ഉൽപന്നങ്ങൾ 100 രൂപ കൊടുത്തു ജനങ്ങൾ വാങ്ങേണ്ടി വരുന്നത്.

സംസ്ഥാന സർക്കാർ ഒരു ലിറ്റർ പെട്രോളിന് 24 രൂപയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ബാക്കി തുക കേന്ദ്ര സർക്കാരിന്റെ സെസ് നികുതിയാണ്. നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾക്കും രാജ്യത്തിനു മൊത്തമായും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഒരു മേഖലയാണ് പെട്രോളിയം മേഖല.ഉയർന്നുവരുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനമന്ത്രിമാരെ ഒരുമിച്ചുകൂട്ടി കേന്ദ്രസർക്കാർ ഒരു യോഗം വിളിച്ചു കൂട്ടുന്നുണ്ട്.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവന്ന്, വില കുറയ്ക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. എന്നാൽ പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കേണ്ട നല്ലൊരു ശതമാനം നികുതി ഇല്ലാതാകും. ആയതിനാൽ സംസ്ഥാനങ്ങൾ ഒന്നുംതന്നെ ഇതിനെ അനുകൂലിക്കും എന്ന് പ്രതീക്ഷിക്കേണ്ടതില്ല.

മറിച്ച് എതിർക്കാനാണ് സാധ്യത കൂടുതൽ. കേരള സംസ്ഥാന സർക്കാരിന്റെ ധനമന്ത്രി ആയ കെ എൻ ബാലഗോപാൽ പെട്രോളിന് ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. ധനമന്ത്രിയുടെ അഭിപ്രായം പ്രകാരം ഇത് നടപ്പിലാക്കിയാൽ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന 12,000 കോടി രൂപയുടെ വരുമാനം 6000 കോടിയായി ചുരുങ്ങും.

സംസ്ഥാന സർക്കാരിന്റെ നടത്തിപ്പിനെ ഇത് വളരെയധികം ദോഷകരമായി ബാധിക്കും എന്നതിനാൽ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നയത്തെ യോഗത്തിൽ കേരള സംസ്ഥാന ധനമന്ത്രി ശക്തമായി എതിർക്കും. ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ നയത്തെ ഏതൊക്കെ സംസ്ഥാനങ്ങൾ പിന്തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണാം.

സർക്കാരിന്റെ നടത്തിപ്പിനെ ബാധിക്കുമെങ്കിലും സാധാരണ ജനങ്ങൾക്ക് അന്നും ഇന്നും സർക്കാരുകളുടെ തീരുമാനങ്ങൾ തിരിച്ചടി ആയി തന്നെയാണ് നിലനിൽക്കുന്നത്. ആയതിനാൽ ഈ കാര്യം അറിഞ്ഞിരിക്കുക. മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക.