പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഒരുങ്ങി കേന്ദ്രം!! തീരുമാനത്തെ ശക്തമായി എതിർത്ത് സംസ്ഥാന സർക്കാർ. വിശദവിവരങ്ങൾക്ക് വായിക്കുക..!

സാധാരണക്കാരായ ജനങ്ങൾ എന്ന്‌ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധി ആണ് ദിനംപ്രതി വർധിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലവർധനവ്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും 100 രൂപക്ക് മുകളിലാണ് പെട്രോൾ വില. വർധിച്ചു വരുന്ന ഇന്ധന വിലക്ക് പരിഹാരമായി പെട്രോൾ, ഡീസൽ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ എല്ലാം GST യുടെ പരിധിയിൽ കൊണ്ടുവന്നാൽ വലിയ തോതിൽ ഇന്ധന വില കുറയാൻ സാധ്യത ഉണ്ട്.

കേന്ദ്ര സർക്കാർ ഈ ഒരു പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. 100 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ 44 രൂപയാണ് പെട്രോളിന് മാത്രമായി വരുന്നത്. ബാക്കി ഉള്ളതിൽ 22 രൂപ 71 പൈസ സംസ്ഥാന നികുതിയായും,കേന്ദ്രത്തിനുള്ള സ്‌പെഷൽ അഡീഷണൽ എക്സിസ് ഡ്യൂട്ടി 11 രൂപ എന്നിങ്ങനെയും ബാക്കിയുള്ള തുക മറ്റുപല നികുതികളുടെ കണക്കിലുമാണ് ചുമത്തുന്നത്.

എങ്ങനെ കണക്കാക്കിയാൽ 100 രൂപയ്ക്ക് പെട്രോൾ അടിക്കുമ്പോൾ 55 രൂപ നികുതിയും ബാക്കി വരുന്നത് പെട്രോളിന്റെ വിലയുമായിരിക്കും. ഈ ഒരു സാഹചര്യത്തിലാണ്നാളെ ചേരാൻ ഇരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുമോ എന്ന് ഏവരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

എന്നാൽ കേരളം അടക്കം പല സംസ്ഥാനങ്ങളും ഈ ഒരു നടപടിയെ ശക്തമായി എതിർക്കുകയാണ് ചെയുന്നത്. പെട്രോളിയം ഉൽപന്നങ്ങളിലൂടെ ലഭിക്കുന്ന തുകയാണ് പല സംസ്ഥാനങ്ങളിലെയും പ്രധാന വരുമാനമാർഗങ്ങളിൽ ഒന്ന്. കേരളത്തിൽ അടക്കം ഏകദേശം 8000 കോടി രൂപയിലധികം ആണ് പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നും ഒരു വർഷം ലഭിക്കുന്നത്.

അതുകൊണ്ട് തന്നെ പെട്രോൾ, ഡീസൽ തുടങ്ങിയവ GST യിൽ ഉൾപെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ 4000 കോടി രൂപയുടെ കുറവ് വരെ  സംഭവിക്കാൻ കാരണമായേക്കും. ഇത് കേരളം അടക്കം പല സംസ്ഥാനങ്ങളിലും വളരെ വലിയ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാനുള്ള കാരണമായേക്കും.

ഈ പ്രശ്നത്തിന് ഒരു പ്രതിവിധി എന്നത് കേന്ദ്ര സർക്കാരിൽ നിന്നും കൃത്യമായ നഷ്ടപരിഹാരത്തുക ലഭിക്കുക എന്നതാണ്. എന്നാൽ അതും പ്രായോഗികമായ ഒരു മാർഗമായി കണക്കാക്കാനാവില്ല. പല സാഹചര്യങ്ങളും കേന്ദ്രത്തിൽ നിന്നും  നഷ്ടപരിഹാരത്തുക വളരെ വൈകിയാണ്  ലഭിക്കാറുള്ളത്.

അതുകൊണ്ടുതന്നെ സ്ഥിരമായി ലഭിക്കുന്ന വരുമാനത്തിൽ വലിയ കുറവ് തന്നെ സംഭവിച്ചേക്കാം. ഇതു കൊണ്ടുതന്നെയാണ് പല സംസ്ഥാനങ്ങളും ഈ ഒരു നടപടിക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നത്.