പെൻഷൻ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. പെൻഷൻ തുക 1750 ആക്കുമോ?? സത്യാവസ്ഥ എന്താണ്? അറിയുക..!

നമ്മുടെ സംസ്ഥാനത്ത് ഏകദേശം 60 ലക്ഷത്തോളം ആളുകൾ വിവിധങ്ങൾ ആയിട്ടുള്ള സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവരാണ്. പെൻഷൻ വർദ്ധനവ് തുടങ്ങി നിരവധി അപ്ഡേഷനുകൾ ആണ് പെൻഷൻ സ്കീം സംബന്ധിച്ച് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

ഈയടുത്തായി പെൻഷൻ തുക 1400 ആയി ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ജനുവരി മാസം മുതൽ പെന്ഷൻ തുക 1400 രൂപയിൽ നിന്ന് 1500 രൂപയാക്കി വർധിപ്പിക്കുമെന്നും, തുടർന്ന് 100 രൂപയ്ക്ക് പകരം 250 രൂപ വർധിപ്പിച്ച് 1750 രൂപയാക്കി പെൻഷൻ തുക നൽകുമെന്നുംതുടങ്ങിയുള്ള നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം. നിലവിൽ പെൻഷൻ തുക ഉയർത്തുന്നതിനെ സംബന്ധിച്ച് അതായത്1600 അല്ലെങ്കിൽ 1750 രൂപ ആക്കുന്നതിനു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഗവൺമെൻറിന് ഇത്തരത്തിൽ പെൻഷൻ ഉയർത്താനുള്ള കാരണങ്ങൾ നമുക്ക് പരിശോധിക്കാം.

വിവിധങ്ങളായ ക്ഷേമപെൻഷനുകൾ 1500 രൂപയായി വർദ്ധിപ്പിച്ച് ജനുവരി മാസം മുതൽ ലഭ്യമാക്കുമെന്ന് ഡോ. ടി. എം തോമസ് ഐസക് സർ അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. പ്രകടനപത്രികയിൽ ഉള്ള വാക്ക് പാലിക്കുമെന്നും പാവപ്പെട്ടവർക്കുള്ള പെൻഷൻ ആദ്യം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇനി വരുന്ന ഇലക്ഷന് മുൻപായി സംസ്ഥാന സർക്കാരിൻറെ അവസാന ബഡ്ജറ്റ് പ്രഖ്യാപനം കൂടി ഇനി നടക്കാൻ ബാക്കിയുണ്ട്. ഇത്തരത്തിൽ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ തുക വർദ്ധിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്.

എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സാമൂഹ്യ ക്ഷേമ പെൻഷനുകൾ ആശ്രയിക്കുന്ന എല്ലാവരും ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാത്രമല്ല മറ്റുള്ളവരിലേക്കും ഇത് ഷെയർ ചെയ്യുക.