പെൻഷൻ തുക വർദ്ധനവ് സംബന്ധിച്ച മന്ത്രിസഭയുടെ പുതിയ തീരുമാനം. കുറഞ്ഞ പെൻഷൻ 11,500 രൂപ ലഭിക്കും

ഒരുപാട് വർഷത്തെ തൊഴിൽ സേവനങ്ങൾക്ക് ശേഷം വാർദ്ധക്യത്തിൽ വീട്ടിലിരിക്കുന്ന ആളുകൾക്ക് നിശ്ചിത തുക സേവനത്തിന് അനുസൃതമായി പെൻഷൻ ലഭിക്കാറുണ്ട്. സർക്കാർ ജോലിയുള്ള ആളുകൾ ഉൾപ്പെടെ ഒട്ടനവധി പേർക്ക് ഇത്തരത്തിൽ പെൻഷൻ ലഭിക്കാറുണ്ട്.

വാർദ്ധക്യ അവസ്ഥയിൽ സാമ്പത്തികമായുള്ള നീക്കിയിരിപ്പ് ഒന്നുംതന്നെ ഉണ്ടായില്ലെങ്കിലും ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത് വഴി അവർക്ക് സ്വന്തമായി മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇത് വഴി സാധിക്കും. ഇപ്പോൾ പെൻഷൻ പരിഷ്കരണം ആയി ബന്ധപ്പെട്ട പുതിയ ചട്ടങ്ങളും നിലവിൽ വന്നിരിക്കുകയാണ്.

പതിനൊന്നാം ശമ്പള കമ്മീഷൻ മുന്നോട്ടുവച്ച ശുപാർശപ്രകാരം പെൻഷൻ പരിഷ്കരണം നടത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ഇത് പ്രകാരം നിലവിൽ ഉള്ള പെൻഷൻ തുകയിൽ വ്യത്യാസം വരും. 30 വർഷം സേവനമനുഷ്ഠിച്ച വ്യക്തിക്ക് മുഴുവൻ പെൻഷനും 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച വ്യക്തിക്ക് ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്ന രീതിയാണ് നിലവിലുള്ളത്.

ഈ രീതി തുടരുമെന്നാണ് മന്ത്രിസഭ അറിയിച്ചിരിക്കുന്നത്. കൂടിയ പെൻഷൻ ഉള്ള ഒരു വ്യക്തിക്ക് 83,400 രൂപ പെൻഷനായി ലഭിക്കും. കുറഞ്ഞ പെൻഷൻ ഉള്ള വ്യക്തികൾക്ക് 11500 രൂപയാണ് പെൻഷൻ ലഭിക്കുക. അടിസ്ഥാന കുടുംബപെൻഷൻ 11500 കൂടിയ കുടുംബ പെൻഷൻ 50040 രൂപ ആയിരിക്കും.

പെൻഷനിൽ ഉൾപ്പെട്ട എല്ലാവർക്കും മെഡിക്കൽ അലവൻസ് 500 രൂപ ആക്കി ഉയർത്തിയിരിക്കുന്നു.