ദിവസം കുറഞ്ഞത് 2 രൂപ മാറ്റിവച്ചാൽ 36000 വരെ പെൻഷൻ ലഭിക്കുന്ന പദ്ധതി. കേന്ദ്ര സർക്കാർ പദ്ധതിയുടെ എല്ലാ വിവരങ്ങളും. ഇപ്പോൾ തന്നെ അപേക്ഷിക്കൂ

നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.  കോവിഡ പ്രതിസന്ധിയും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും സാധാരണക്കാരായ ജനങ്ങളെ ഏറെ അലട്ടിയിട്ടുണ്ട്.  എന്നാൽ ഈയൊരു സാഹചര്യത്തിലും നിരവധി ക്ഷേമ പദ്ധതികളാണ് ഗവൺമെൻറ് സാധാരണ ജനങ്ങൾക്കായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ളത്. 

നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ സംസ്ഥാനത്തെ മാത്രമായി 58 ലക്ഷത്തോളം ആളുകളാണ് വിവിധ തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നത് വികലാംഗ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ധാരാളം ക്ഷേമ പെൻഷനുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് വാർദ്ധക്യ പെൻഷനു തന്നെയാണ്. അത്തരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന.  എന്താണ് ഈ പദ്ധതിയെന്നും,  എങ്ങനെയാണ് ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നത് എന്നും വിശദമായി പരിശോധിക്കാം. 

ഈ പദ്ധതിയിൽ അംഗങ്ങളാകുന്ന ആളുകൾ ഒരു നിശ്ചിത തുക ഇതിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുക 60 വയസാകുമ്പോൾ കൃത്യമായ പെൻഷൻ തുകയായി ലഭ്യമാക്കുന്നതാണ് ഈ ഒരു പദ്ധതി. ഈ പദ്ധതിയിലൂടെ പ്രതിമാസം മിനിമം 3000 രൂപ ആണ് പെൻഷൻ തുകയായി ലഭ്യമാവുക. അതായത് ഒരു വർഷം 36000 രൂപയാണ് ഈയൊരു പദ്ധതി വഴി പെൻഷൻ തുകയായി  ലഭ്യമാകുന്നത്.

ഇതൊരു ദേശീയ പെൻഷൻ പദ്ധതിയാണ്.  2019ൽ ആണ് ഈ ഒരു പദ്ധതിക്കായി തുടക്കം കുറിച്ചത്. നിലവിലുള്ള കണക്കുകൾ പ്രകാരം ഏകദേശം 39 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ഈ ഒരു പദ്ധതിയിൽ അംഗമായിരിക്കുന്നത്.  ഈയൊരു പദ്ധതിയിൽ അംഗമാകുന്ന അതിനുള്ള യോഗ്യത എന്താണെന്ന് നമുക്ക് പരിശോധിക്കാം.  അസംഘടിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആണ് ഈ ഒരു പദ്ധതിയിലേക്ക് അംഗത്വത്തിനായി അപേക്ഷിക്കുവാൻ സാധിക്കുക.

18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനായി അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്ന ആളുകൾ 60 വയസ്സുവരെ ഈ പദ്ധതിയിൽ നിക്ഷേപം നടത്തുകയും വേണം. 60 വയസ്സിന് ശേഷം ഈ തുക പെൻഷനായി അപേക്ഷകന് ലഭ്യമാവുകയും ചെയ്യുന്നു. ഈ സ്കീമിൽ അംഗത്വത്തിനായി അപേക്ഷിക്കുന്നവരുടെ മാസ വരുമാനം എന്നത് 15000 രൂപയിൽ താഴെയായിരിക്കണം. ഈ പദ്ധതി പ്രകാരം നമ്മൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ ഒരു തുക കേന്ദ്രസർക്കാർ നമ്മുടെ അക്കൗണ്ടുകളിലേക്ക് സംഭാവനയായി നൽകുന്നു.

60 വയസ്സിനുശേഷം ഈ തുകയും ചേർത്താണ് പെൻഷൻ തുകയായി ലഭ്യമാകുന്നത്. അപേക്ഷകന്റെ  വയസ്സിന്റെ  അടിസ്ഥാനത്തിലാണ് നിക്ഷേപിക്കേണ്ട തുകയുടെ നിരക്ക് തീരുമാനിക്കുക. 18 വയസ്സുള്ള ഒരാൾക്ക് ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത് പ്രതിമാസം 55 രൂപയാണ്. 40 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 200 രൂപയാണ് നിക്ഷേപിക്കേണ്ടതായി വരുക.  ഈ പദ്ധതിയിൽ  നിന്ന് എപ്പോൾ വേണമെങ്കിലും ഗുണഭോക്താവിന് പിന്മാറാവുന്നതാണ്. 

പദ്ധതിയിൽ നിന്ന് എപ്പോൾ പിന്മാറിയാലും അപേക്ഷകൻ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതായിരിക്കും.  എന്നാൽ അപേക്ഷകന്റെ  നിക്ഷേപത്തിന് ആനുപാതികമായി ഗവൺമെൻറ് നിക്ഷേപിച്ച തുക ലഭിക്കുന്നതായിരിക്കില്ല. പക്ഷെ പത്ത് വർഷത്തിന് ശേഷം ആണ് ഈ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് എങ്കിൽ അപേക്ഷകൻ നിക്ഷേപിച്ച തുകയും അതിന്  ആനുപാതികമായി ഗവൺമെൻറ് നിക്ഷേപിച്ച തുകയും തിരികെ ലഭിക്കുന്നതായിരിക്കും.

അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈനായി  ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. സാധാരണക്കാരെ സംബന്ധിച്ച് വളരെയധികം ഗുണപ്രദമായ ഒരു പദ്ധതി തന്നെയാണ് ഇത് എന്ന കാര്യത്തിൽ സംശയം ഇല്ലാതെ പറയാൻ സാധിക്കും.  അതു കൊണ്ടുതന്നെ അർഹരായ ആളുകൾ എത്രയും വേഗം തന്നെ പ്രധാന മന്ത്രിയുടെ ശ്രം യോഗി മൻധൻ യോജനയിലേക്ക് അപേക്ഷിക്കാൻ ശ്രമിക്കുക.