പെൻഷൻ ലഭിക്കാനുള്ള സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ വരുന്നു. പെൻഷൻ വാങ്ങുന്നവരും പെൻഷൻ വാങ്ങുന്നവരും കുടിശ്ശിക ഉള്ളവരും അറിയുക.

സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ഓരോ വർഷവും മസ്റ്ററിംഗ് എന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം ആയിരിക്കുമല്ലോ. നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു മസ്റ്ററിംഗ് സംവിധാനം. ഈ ഒരു സാമൂഹിക പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്ക് വേണ്ടി മസ്റ്ററിംഗ് സംവിധാനം ഒരു പുതിയ തലത്തിലേക്ക് സംസ്ഥാന സർക്കാർ വ്യാപിപ്പിക്കുകയാണ്.

അതിനു വേണ്ടി പുതിയ സംവിധാനങ്ങളും പുതിയ സാഹചര്യങ്ങളും കൂടി ഒരുങ്ങി വരുകയാണ്. അതിനെ സംബന്ധിച്ച ഏറ്റവും പുതിയ വിശദാംശങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. അതു പോലെ തന്നെ സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയിട്ടുള്ള കുടിശ്ശിക ലഭിക്കാനുള്ള ആളുകളെ ആശ്വസിപ്പിക്കാൻ ഉള്ള ഒരു വാർത്തയും കൂടിയുണ്ട്. നിലവിൽ പെൻഷൻ കൈപ്പറ്റിയിരുന്ന ആളുകൾക്ക് അവരുടെ കുടിശ്ശിക പെൻഷൻ കൂടി ലഭ്യമാകണം എന്നതിനെ സംബന്ധിച്ചുള്ള വാർത്തകൾ പത്ര – മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലും സജീവമായതിനെ തുടർന്ന് കുടിശ്ശിക ലഭിക്കാനുള്ള ആളുകൾക്ക് സംസ്ഥാന സർക്കാർ തുക അനുവദിക്കുന്നതിനു അനുസരിച്ചുള്ള കുടിശ്ശിക പെൻഷൻ അവർക്ക് ലഭിക്കും എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ഗുണഭോക്താക്കളുടെ കണ്ണുകൾ ഉപയോഗിച്ചും, കൈ വിരലുകൾ പതിപ്പിച്ചും ബയോമെട്രിക് സംവിധാനം വഴിയുമാണ് ഓരോ ഗുണഭോക്താവും ഈയൊരു മസ്റ്ററിങ് പൂർത്തിയാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മാസ്റ്ററിങ്ങിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൂടി എത്തുകയാണ്. 

സാമൂഹിക സുരക്ഷാ പെൻഷൻ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ലഭിച്ചു തുടങ്ങിയ അപേക്ഷകളിലെ മസ്റ്ററിങ് കോർപ്പറേഷൻ, നഗരസഭ, പഞ്ചായത്തുകൾ തുടങ്ങിയ ഓഫീസുകളിൽ തന്നെ സംവിധാനം ഒരുക്കുന്നതിന് വേണ്ടിയുള്ള ഒരു നിർദ്ദേശമാണ് ഇപ്പോൾ പഞ്ചായത്ത് ഡയറക്ടർ നൽകിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസുകളിൽ ഒന്നും, നഗരസഭകളിൽ മൂന്നും, അതുപോലെ തന്നെ കോർപ്പറേഷനുകളിൽ അഞ്ചും വീതം ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയുള്ള ഒരു നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നത്.

മരണമടഞ്ഞ ആളുകളുടെയും അതുപോലെ തന്നെ വിധവകൾ ആയിട്ടുള്ള ആളുകളുടെയും പുനർ വിവാഹം ആയിട്ടുള്ള ആളുകളുടെയും അനർഹമായി പെൻഷൻ കൈപ്പറ്റുന്നു എന്നുള്ള വാർത്തകൾ ഇപ്പോഴും പത്ര – മാധ്യമങ്ങളിലൂടെ ആണ് പുറത്തു വരുന്നത്. അതുകൊണ്ടു തന്നെ ഓരോ വർഷവും മസ്റ്ററിംഗ് ഏർപ്പെടുന്നത് മൂലം ഇങ്ങനെയുള്ള ആളുകളെയൊക്കെ പുറത്താക്കാനും സംസ്ഥാന സർക്കാറിനു സാധിക്കുന്നതാണ്.

അതുപോലെ തന്നെ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് ആണ് ഇപ്പോൾ കർശനമായ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വാർദ്ധക്യ കാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ കൂടാതെ ക്ഷേമ നിധിയിലൂടെ ലഭിക്കുന്ന പെൻഷൻ ഇങ്ങനെയുള്ള എല്ലാ പെൻഷനുകൾ ലഭിക്കുന്ന ആളുകളും മസ്റ്ററിങ് നടത്തണം എന്നുള്ളത് നിർബന്ധം ആയിട്ടുള്ള ഒരു കാര്യമാണ്. കുടിശ്ശിക ലഭിക്കാനുള്ള ആളുകൾക്ക് ഇനി സംസ്ഥാന സർക്കാർ അതിനായി തുക വകയിരുത്തേണ്ടതുണ്ട്. അങ്ങനെ തുക അനുവദിക്കുന്ന മുറക്ക് മാത്രമേ ഇവർക്ക് കുടിശ്ശിക ലഭ്യമാവുകയുള്ളൂ. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം