വീട്ടിലെ തോട്ടത്തിൽ എളുപ്പം വളരുന്ന പനികൂർക്കയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കൂ.. കൂട്ടുകാരിലേക്ക് എത്തിക്കാം ഈ വിലപ്പെട്ട അറിവ്

 മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് പനിക്കൂർക്ക എന്നത്. പല ആളുകളും ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല. ഇവ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. സാധാരണയായി വീടുകളിൽ കണ്ടുവരുന്നത് പനിക്കൂർക്ക, ചുമക്കൂർക്ക എന്നിങ്ങനെ രണ്ടു ഇനങ്ങൾ ആണ്.

ചുമക്കൂർക്ക ചുമ, കഫക്കെട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്നതും, പനിക്കൂർക്ക പനി, അത് സംബന്ധിച്ച് വരുന്ന ജലദോഷം എന്നിവയ്ക്ക് ഉപയോഗിക്കുന്നതും ആണ്. കാണാൻ ഏകദേശം ഒരു പോലെയാണെങ്കിലും രണ്ട് സസ്യങ്ങളും തമ്മിൽ ഫലത്തിൽ വ്യത്യാസമുണ്ട്.

കുറച്ചുകൂടി രൂക്ഷഗന്ധം ഉള്ളതാണ് ചുമക്കൂർക്ക എന്ന് പറയുന്നത് പനിക്കൂർക്കയ്ക്ക് അത്രയും തീക്ഷ്ണമായ ഗന്ധം ഉണ്ടാകില്ല. അതുപോലെതന്നെ ചുമക്കൂർക്കയുടെ തണ്ടിലും ഇലയിലും എല്ലാം ചെറിയ ബ്രൗൺ ഷേഡ് കാണാൻ സാധിക്കും. എന്നാൽ പനിക്കൂർക്കയുടെ തണ്ടും ഇലയും എല്ലാം പച്ച കളറിൽ ആയിരിക്കും.

ഇനി ഇവ കൊണ്ടുള്ള ഉപയോഗങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടികളിൽ കാണപ്പെടുന്ന പനിക്ക് പനിക്കൂർക്ക ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതിൽ തേൻചേർത്ത് കൊടുക്കുന്നത് വളരെ വേഗം ആശ്വാസം ലഭിക്കാനായി സഹായിക്കുന്നു. ചെറുതേൻ ഉപയോഗിക്കുന്നതാണ് നല്ലത്. ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

മൂന്നുനേരം കൃത്യമായി ഉപയോഗിക്കുമ്പോൾ ദഹനസംബന്ധമായ എല്ലാ അസ്വസ്ഥതകളും മാറുന്നതായിരിക്കും. വരണ്ട ചുമ ഉള്ള ആളുകൾ പനിക്കൂർക്കയുടെ നീരും ആടലോടകത്തിൻറെ നീരും മിക്സ് ചെയ്തു തേൻചേർത്ത് കഴിക്കുന്നത് വളരെവേഗം ആശ്വാസം തരുന്നു. നീർക്കെട്ട് ഉള്ള ആളുകൾ പനിക്കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്.

തൊണ്ടവേദന ഉള്ള ആളുകൾ പനിക്കൂർക്കയുടെ നീര് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ആസ്മ മുതലായ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും പനിക്കൂർക്ക വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. രോഗ പ്രതിരോധ ശേഷി ഇല്ലാത്തതു മൂലം കുട്ടികളിൽ വരുന്ന കഫക്കെട്ട്, ചുമ എന്നിവ തടയാനായി പനിക്കൂർക്കയുടെ നീരിൽ തേനും ഒരല്പം മഞ്ഞൾപ്പൊടിയും മിക്സ് ചെയ്തു തുടർച്ചയായി ഒരു മാസം കഴിക്കുന്നത് വളരെയധികം ഫലം ചെയ്യും. ഇത്തരത്തിൽ നിരവധി ഗുണങ്ങളുള്ള ഒന്നാണ് പനിക്കൂർക്ക എന്നത്. അതുകൊണ്ടുതന്നെ ഈ വിവരങ്ങൾ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.

Read more.. ആര്യവേപ്പിന്റെ സവിശേഷതകൾ അറിയൂ