ആധാർ കാർഡുള്ളവർ അറിയുക – ഇങ്ങനെ ചെയ്തില്ലെങ്കിൽ 10000 രൂപ ഫൈൻ നൽകേണ്ടി വരും…! റേഷൻ കാർഡ് ഉടമകൾക്ക് അവസാന തീയ്യതി ഓഗസ്റ്റ് 31..!! വിശദമായി അറിയൂ

ഇന്ന് 2021 ഓഗസ്റ്റ് 31 ആം തീയതി ചൊവ്വാഴ്ച. ഇന്നേ ദിവസവും വരുംദിവസങ്ങളിലും പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില വിവരങ്ങളാണ് ഇവിടെ അറിയിക്കുന്നത്. ആദ്യത്തെ അറിയിപ്പ് ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈ പറ്റാത്തവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഇന്നാണ് ഇതിന്റെ അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ ഈ ആനുകൂല്യങ്ങൾ റേഷൻ കടകൾ വഴി ലഭിക്കുകയില്ല. അതിനാൽ തന്നെ ഇത് വരെ റേഷൻ വിഹിതം വാങ്ങാത്തവർ ഇന്ന് തന്നെ റേഷൻ കടകളിലെത്തി ഇത് വാങ്ങുക.

റേഷൻ വിഹിതത്തിന്റെ ഒപ്പം തന്നെ ഓണ കിറ്റും ലഭിക്കും. ഇതിന്റെയും അവസാന തീയ്യതി ഓഗസ്റ്റ് 31 അതായത് ഇന്നാണ്. ഓണത്തിന് മുൻപ് തന്നെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റുകൾ ലഭ്യമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പാക്കാൻ പല കാരണങ്ങൾക്കൊണ്ടും സർക്കാറിനു സാധിച്ചില്ല.

അതിനാൽ തന്നെ ഓണ കിറ്റുകൾ ലഭിക്കാത്തവരും ഇന്ന് തന്നെ റേഷൻ കടകളിലെത്തി ഇത് കൈപ്പറ്റുക. കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരു അവസാന തീയ്യതി സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിരിക്കുകയാണ്.

സെപ്റ്റംബർ 31 ആണ് അവസാന തീയ്യതിയായി ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആളുകളും പാൻ കാർഡ് ആധാർ കാർഡുമായി എത്രയും പെട്ടന്ന് ലിങ്ക് ചെയ്യുക.

സെപ്റ്റംബർ 31 നു മുൻപ് ഇങ്ങനെ ചെയ്തില്ലെങ്കിൽ ഐ ടി ആക്ട് പ്രകാരം പതിനായിരം രൂപ വരെ ഫൈൻ ഈടാക്കുന്നതാണ്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.