റമദാൻ സ്പെഷ്യൽ പച്ചക്കായ നഗട്സ് എളുപ്പത്തിൽ ഉണ്ടാക്കാം..

റമദാൻ സ്പെഷ്യൽ പച്ചക്കായ നഗട്സ് എളുപ്പത്തിൽ ഉണ്ടാക്കാം. വീഡിയോ കാണാം. എല്ലാ പ്രാവിശ്യവും നമ്മൾ ഉണ്ടാകുന്ന ചിക്കൻ നഗട്സിൽ നിന്നും വ്യത്യസ്തമായി നല്ല അടിപൊളി രുചിയിൽ ആണ് പച്ചക്കായ നഗട്സ് ഉണ്ടാക്കുന്നത്. അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ് പച്ചക്കായ. ഇവയ്‌ക്ക് ധാരാളമായി ഗുണങ്ങൾ ഏറെയുണ്ട്.

പ്രമേഹരോഗികൾക്ക് പച്ചക്കായ നല്ലൊരു ഗുണം ചെയ്യുന്നുണ്ട്. ഈ പച്ചക്കായ നഗട്സ് വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഉണ്ടാക്കാം.. ഒരു പച്ചക്കയയിൽ നിന്നും ഒരു പ്ളേറ്റ് നഗട്സ് ചുരുങ്ങിയ ചേരുവകൾ വെച്ച് ഉണ്ടാക്കാം.

ഇതിനായി ആവശ്യമായ ചേരുവകൾ: പച്ചക്കായ : 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് : അര ടീസ്പൂൺ കുരുമുളക് പൊടി : കാൽ ടീസ്പൂൺ മഞ്ഞൾ പൊടി : അര ടീസ്പൂൺ ചിക്കൻ മസാല : അര ടീസ്പൂൺ ഉപ്പ് : ആവശ്യത്തിന് ചീസ് : ഒന്ന് കോൺഫ്ലവർ : 2 ടീസ്പൂൺ ബ്രെഡ് പൊടി തയ്യാറാക്കുന്ന വിധം : പച്ചക്കായ വേവിച്ചതിന് ശേഷം ചെറുചൂടോടെ ഉടച്ചെടുക്കുക…അതിനു ശേഷം ചേരുവകൾ ചേർത്ത് മിക്സ്‌ ചെയ്തെടുക്കാം. ഇവ റോൾ ആയി എടുക്കുക.

അതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. നമ്മുടെഇഷ്ട്ടത്തിനനുസരിച്ചു shape വരുത്താം. ഇവ കോൺഫ്ലവർ വെള്ളവുമായി യോജിപ്പിച്ചതിലേക്ക് മിക്സ് ചെയ്തു പിന്നീട് ബ്രെഡ് പൊടിയുമായി മിക്സ്‌ ചെയ്തു പൊരിച്ചെടുക്കാം. പച്ചക്കായ നഗട്സിന്റെ ഉള്ള് സോഫ്റ്റ്‌ ഉം പുറമെ ക്രിസ്പിയുമാണ്.

Leave a Comment