ഓണത്തിന് ഈ ഭൂരിഭാഗം പദ്ധതികളിലും അർഹരായവർക്ക്‌ ലഭിക്കുന്നത് 4000 രൂപയിലും അധികം മൂല്യം. ഒന്നും പാഴാക്കാതെ നേടിയെടുക്കുക.

ഓണത്തിനോടനുബന്ധിച്ച് നമ്മുടെ സർക്കാർ ജനങ്ങൾക്കായി ഒട്ടനവധി പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. അതിൽ ചിലത് നേരിട്ട് പണമായും ഭക്ഷ്യവസ്തുക്കൾ മുഖേനയും ആണ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ആളുകൾക്ക് പലർക്കും ഈ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങൾ കുറിച്ച് വ്യക്തമായ ധാരണയില്ല. അതിനാൽ പലതും അവരുടെ കൈകളിലേക്ക് എത്താതെ നഷ്ടമായ പോവുകയാണ് ചെയ്യുന്നത്.

ഇന്നിവിടെ ഓണത്തിനോടനുബന്ധിച്ച് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ആണ് പറയുന്നത്. അത് വ്യക്തമായി മനസ്സിലാക്കുക. ഇതിൽ ആദ്യം പറയുന്നത് ഓണത്തിനോടനുബന്ധിച്ച് റേഷൻ കടകളിൽ കൊണ്ട് ലഭിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളെക്കുറിച്ചാണ്. ഈ കിറ്റിൽ 11 തരം
ഭക്ഷ്യധാന്യങ്ങൾ ആണ് നൽകുന്നത്. ഓഗസ്റ്റ് 13 മുതൽ ഇവ നൽകിത്തുടങ്ങും. ഇതിൽ ആദ്യമായി എ ഐ വൈ കാർഡ് ഉടമകൾക്കും അതിനുശേഷം വിഎച്ച്എസ് കാർഡ് ഉടമകൾക്കുമാണ് ഓണകിറ്റ്‌ നൽകുന്നത്.

അതിനുശേഷമാണ് നീല കാർഡ് ഉടമകൾക്ക് ധാന്യകിറ്റ്‌ നൽകുന്നത്. സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് ആഗസ്റ്റ് മാസത്തെ അടക്കം രണ്ടു മാസത്തെ പെൻഷൻ അഡ്വാൻസായി ലഭിക്കും. ഇത് ലഭിക്കുന്നത് ജൂലൈ മാസത്തെയും ഓഗസ്റ്റ് മാസത്തിലേയുമാണ്. 2600 രൂപ വരെയാണ് ഈ സാമൂഹിക ക്ഷേമ പെൻഷൻ ഇനത്തിൽ നൽകുന്നത്.

അടുത്തത് എപിഎൽ കാർഡ് ഉടമകൾക്ക് വെള്ള നീല കാർഡുടമകൾക്ക് ഓഗസ്റ്റ് മാസത്തിൽ പ്രത്യേക അരി വിതരണം ഉണ്ടായിരിക്കുന്നതാണ്. ഇത് സാധാരണ ലഭിക്കുന്ന അരി വിഹിതത്തിന് പുറമേയാണ്. ഈ ഭക്ഷ്യധാന്യ വിതരണം 10 കിലോ അരി 15 രൂപ നിരക്കിലാണ് റേഷൻകടകൾ മുഖേന നൽകുന്നത്.

മത്സ്യബന്ധന തൊഴിലാളികൾക്ക് 3000 രൂപ പഞ്ഞമാസ സഹായമായി സംസ്ഥാന സർക്കാർ നൽകുന്നു. അടുത്തത് പ്രധാനമന്ത്രി കല്യാൺ യോജന പദ്ധതി മുഖേന എഎവൈ കാർഡ് ഉടമകൾക്കും ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യ അരി വിതരണം നൽകുന്നു. ഈ അരിയുടെ വിതരണം ഓഗസ്റ്റ് മാസം ഇരുപതാം തീയതിക്ക് ശേഷമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക.

ലോക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം എ എ വൈ കാർഡ് ഉടമകൾക്കും ബിപിഎൽ കാർഡ് ഉടമകൾക്കും ആയിരം രൂപയുടെ സഹായം നൽകിയിരുന്നു. അതിനുശേഷം ഇമെയിൽ അയച്ച് രണ്ടാമതും ഈ തുക ലഭിക്കുന്നതിനുള്ള അവസരം സർക്കാർ നൽകിയിരുന്നു. ഈ പദ്ധതി അനുസരിച്ച് വീണ്ടും ആളുകൾക്ക് ഈ തുക നൽകുന്നതിനുള്ള സാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്തത് പെൻഷൻ ലഭിക്കുന്നതിനെക്കുറിച്ചാണ്. ഇതുവരെ പെൻഷൻ മസ്റ്ററിംഗ് നടത്താത്ത ആളുകൾ ഓഗസ്റ്റ് പതിനാറാം തീയതിക്ക് മുൻപ് മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കുക. ഇതിനായി നിങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കുക.

മുകളിൽ പറഞ്ഞ പദ്ധതികളിൽ ഭൂരിഭാഗം അർഹരായവർക്ക് ലഭിക്കുന്ന മൂല്യം ഏകദേശം 4000 രൂപയിൽ കൂടുതലാണ്. അതിനാൽ മുകളിൽ പറഞ്ഞ വസ്തുതകളും തീയതികളും മറന്നുപോകാതെ കേന്ദ്ര-സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പാഴാക്കാതെ നേടിയെടുക്കുക.